‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ ജലസര്‍ക്കസുമായി ദുബായ് ഫെസ്റ്റിവല്‍ സിറ്റി. സെപ്റ്റംബർ 29 മുതൽ ഫെസ്റ്റിവൽ സിറ്റിയിലെ അക്വാട്ടിക് തിയേറ്ററിലാണ് പുതിയ കാഴ്ചകൾ തയ്യാറാകുന്നത്. ഫൗണ്ടന്‍ ഷോയോടൊപ്പമുളള ജലസര്‍ക്കസ് മിഡിൽ ഈസ്റ്റിൽ ഇതുവരെ നിർമ്മിച്ചതിൽ വച്ച്...
ജനസംഖ്യാ വളര്‍ച്ചാനിരക്കിയില്‍ യുഎഇയില്‍ കുതിപ്പെന്ന് സ്ഥിരിവിവരക്കണക്കുകൾ. ദുബായ് എമിറേറ്റ്സിലെ ഇനസംഖ്യ 33 ലക്ഷമായി ഉയന്നു. 70 വര്‍ഷം കൊണ്ടുണ്ടായത് 165 ശതമാനം വര്‍ദ്ധനവ്. അതേസമയം അടുത്ത 10 വര്‍ഷത്തിനകം ജനസംഖ്യ ഇരട്ടയാകുമെന്നും വിലയിരുത്തല്‍.
കൊവിഡ്...
ദുബായ് മുനിസിപ്പാലിറ്റിയുടെ സേവനങ്ങൾ ഉയര്‍ന്ന നിലവാരത്തിലെത്തിക്കാന്‍ പുതിയ സംവിധാനങ്ങൾ ഏര്‍പ്പെടുത്തി. ഇതിനായി മുനിസിപ്പാലിറ്റിയുടെ ഘടനയില്‍ പുനക്രമീകരണം നടത്തിയെന്ന് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ പറഞ്ഞു. സ്വകാര്യ കോര്‍പ്പറേറ്റുകളോട് കിടപിടക്കുന്ന രീതിയില്‍ സേവനങ്ങൾ മാറ്റുകയാണ്...
അവധി ആഘോഷിക്കാൻ ലോകത്ത് ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബായ്. പാരീസിനെ പിന്നിലാക്കിയാണ് അവധി ആഘോഷിക്കാൻ ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുക്കുന്ന നഗരമായി ദുബായ് മാറിയത്. പ്രീമിയർ ഇൻ
പുറത്തുവിട്ട ഗവേഷണ റിപ്പോർട്ടിൽ 21 രാജ്യങ്ങളിൽ...
ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്കായി പുതിയ സംവിധാനം . 24 മണിക്കൂറും സേവനം ഉറപ്പാക്കുന്ന കസ്റ്റമര്‍ സര്‍വ്വീസ് സെന്‍ററാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ലോകത്ത് എവിടെനിന്നും വിമാനവിവരങ്ങൾ അറിയാന്‍ സഹായിക്കുന്നതാണ് ഓൾവേയ്സ് ഓണ്‍ കോണ്‍ടാക്ട്...
ആഗോള മാതൃകാ കേന്ദ്രമായി ദുബായിയെ ഉയര്‍ത്താനുളള ശ്രമങ്ങൾ തുടരുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഇതിന്‍റെ ഭാഗമായി ലോകോത്തര നിലവാരം ഉറപ്പാക്കുന്ന...