‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗ്രാമപ്രദേശങ്ങളുടെ വികസനത്തിനായുള്ള പുതിയ പദ്ധതികൾക്ക് അംഗീകാരം നൽകി ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
സന്ദർശകരുടെ എണ്ണം 600 ശതമാനം വർധിപ്പിച്ച്...
ദുബായിലെ അൽ വർഖ ഏരിയയിലേക്കുള്ള അധിക പ്രവേശന, എക്സിറ്റ് പോയിൻ്റുകൾ പ്രഖ്യാപിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പദ്ധതി പൂർത്തിയാകുമ്പോൾ യാത്രാ സമയം 20 മിനിറ്റിൽ നിന്ന് വെറും 3.5 മിനിറ്റായും യാത്രാ...
മെലിഞ്ഞ കെട്ടിടം നിര്‍മിക്കാന്‍ ഒരുങ്ങി ദുബായ്. ദുബായ് ആസ്ഥാനമായുള്ള ഡെവലപ്പർ സ്പാനിഷ് സ്റ്റുഡിയോ ആർസിആർ ആർക്വിടെക്റ്റ്സുമായി സഹകരിച്ചാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. ദുബായിലെ അഭ്തുത അംബരചുംബികളുടെ കൂട്ടത്തിലേക്ക് പുതിയ കെട്ടിടവും പേരുചേർക്കും.
‘മുറാബ വയില്‍’...
രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. 2025 ഏപ്രിൽ 15 മുതൽ 17 വരെയാണ് സമ്മേളനം നടത്തപ്പെടുക.
പൊതുസേവനങ്ങളും വിദ്യാഭ്യാസത്തിൻ്റെ നിലവാരവും മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നതാകും കോൺഫറൻസിലെ...
ശൈത്യകാല ക്യാംപിങ്ങിനെ വരവേൽക്കാനൊരുങ്ങി ദുബായിലെ മരുഭൂമികൾ. ഒക്ടോബർ 21 മുതലാണ് ക്യാംപിങ് സീസൺ ആരംഭിക്കുക. ഏപ്രിൽ അവസാനം വരെയാണ് സഞ്ചാരികൾക്ക് താൽക്കാലിക ടെൻ്റിൽ ക്യാംപിങ്ങിന് അവസരമുണ്ടാകുക.
അൽ അവീറിൽ ക്യാംപിങ് കേന്ദ്രങ്ങൾ ദുബായ് മുനിസിപ്പാലിറ്റി...
മെച്ചപ്പെട്ട തൊഴിലവസരങ്ങളും ജീവിത നിലവാരവും വാഗ്ദാനം ചെയ്യുന്ന ദുബായ് എല്ലാവരുടെയും സ്വപ്ന നഗരമാണ്. നിരവധി പ്രവാസികളാണ് ദുബായിലേയ്ക്ക് ദിവസേന എത്തിക്കൊണ്ടിരിക്കുന്നത്. മികച്ച 50 നഗരങ്ങളിൽ 15-ാം സ്ഥാനത്താണ് ദുബായ്. 2026-ഓടെ ദുബായിലെ ജനസംഖ്യ...