‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അൽ ജദ്ദാഫ് മേഖലയിലേക്കുള്ള സുഗമമായ പ്രവേശനം ഉറപ്പാക്കാൻ പുതിയ എൻട്രി, എക്സിറ്റ് റോഡുകൾ നിർമ്മിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. നാല് പ്രധാന സ്ഥലങ്ങളിൽ പുതിയ പാതകൾ ചേർത്ത് എൻട്രി, എക്സിറ്റ്...
മഴ വർധിപ്പിക്കുന്നതിനും ജലക്ഷാമം പരിഹരിക്കുന്നതിനുമായി യുഎഇ വ്യാപകമായി നൂറുകണക്കിന് ക്ലൗഡ് സീഡിംഗ് ദൗത്യങ്ങളാണ് നടത്തുന്നത്. ഇപ്പോൾ ക്ലൗഡ് സീഡിംഗ് കൂടുതൽ മെച്ചപ്പെടുത്താനും മഴ വർധിപ്പിക്കാനുമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ഉപയോഗിക്കാനൊരുങ്ങുകയാണ് ദുബായ്.
ജലവിതരണം സുരക്ഷിതമാക്കാൻ...
മലപ്പുറം സ്വദേശിയായ യുവാവ് ദുബായിൽ മരണപ്പെട്ടു. പെരിന്തൽമണ്ണ താഴെക്കോട് മരുതലയിലെ പരേതനായ വലിയപറമ്പിൽ ഹംസയുടെ മകൻ മുഹമ്മദ് അലി എന്ന അലിമുത്ത് (38) ആണ് മരിച്ചത്. ഹൃദയാഘാതത്തേത്തുടർന്നായിരുന്നു അന്ത്യം.
ദുബായിലെ ജബൽ അലിയിൽ ഡ്രൈവറായി...
ദുബായ്ക്കും അബുദാബിക്കും ഇടയിൽ പുതിയ ടാക്സി ഷെയറിംഗ് പൈലറ്റ് സർവീസ് ആരംഭിച്ച് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഇത് യാത്രാ ചെലവിൻ്റെ 75 ശതമാനം വരെ ലാഭിക്കാൻ യാത്രക്കാരെ...
ദുബായ് നൈഫിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് മരണമെന്ന് അധികൃതർ അറിയിച്ചു.
തീപിടിത്തമുണ്ടായതായി റിപ്പോർട്ട് ലഭിച്ച് ആറ് മിനിറ്റിനുള്ളിൽ ദുബായ് സിവിൽ ഡിഫൻസ് അധികൃതർ...
ദുബായിൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നു. നവംബർ 24 മുതൽ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക് അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നിവിടങ്ങളിലാണ് ടോൾ...