‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മെയ് മാസത്തിൽ യുഎഇയിലെ ഇന്ധനവില വർദ്ധിച്ചിരുന്നു. ഈ വർദ്ധനവിന്റെ ചുടവുപിടിച്ച് ദുബായിലെ ടാക്സി നിരക്കും വർദ്ധിച്ചു. 2022 ജൂലായിക്കുശേഷം ഇതാദ്യമായാണ് ദുബായിലെ ടാക്സി നിരക്ക് വർധിപ്പിക്കുന്നത്.
ഒരു കിലോമീറ്റർ ടാക്സി യാത്രയ്ക്ക് ഇപ്പോൾ 2.09...
ഈ വർഷം 94 ദുബായ് ടാക്സികൾ കൂടി പുറത്തിറക്കാനൊരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). അതിന്റെ ഭാഗമായി ആർടിഎ ആതിഥേയത്വം വഹിച്ച ഏറ്റവും പുതിയ ലേലത്തിൽ 94 പുതിയ ലൈസൻസ്...
വികലാംഗർക്കായി പുതിയ സേവനം അവതരിപ്പിച്ച് ദുബായ് ടാക്സി കമ്പനി (ഡിടിസി). നിശ്ചയദാർഢ്യമുള്ള ആളുകൾക്ക്, DTC ആപ്പ് വഴി സാധാരണ ടാക്സികൾ ബുക്ക് ചെയ്യാൻ ഈ സംരംഭം അനുവദിക്കുന്നു.
വീൽചെയർ ഉപയോക്താക്കൾക്കായി രൂപകൽപ്പന ചെയ്ത പ്രത്യേക...
ദുബായ് ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക് മാറ്റാൻ ഉത്തരവ്. ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിനായി ദുബായ് ടാക്സി കമ്പനിയെ പബ്ലിക് ജോയിന്റ് സ്റ്റോക് കമ്പനിയാക്കിമാറ്റാനാണ് തീരുമാനം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ്...
ദുബായ് ടാക്സി മേഖല ആറ് ശതമാനം വളർച്ച കൈവരിച്ചു. ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം 2023 ന്റെ ആദ്യ പാദത്തിലാണ് ഈ വളർച്ച. ടാക്സി യാത്രകളുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലവാരത്തെ മറികടന്നുവെന്നാണ് കണക്ക്....
ദുബായിൽ ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്സി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. വെളളിഴ്ചയാണ് ഇൻ്റർവ്യൂ സംഘടിപ്പിച്ചിരിക്കുന്നത്. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനും വാഗ്ദാനം ചെയ്യുന്നു.
23 നും...