‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉയർന്ന കെട്ടിടങ്ങളിലെ തീപിടിത്തം തടയാൻ ഡ്രോണുകൾ ഉപയോഗിക്കാനുള്ള നീക്കവുമായി ഷാർജ. ഷാർജ സിവിൽ ഡിഫൻസാണ് അടുത്ത വർഷം മുതൽ എമിറേറ്റിലെ ബഹുനില കെട്ടിടങ്ങളിലെ തീപിടിത്തം നേരിടാൻ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിക്കാൻ തയ്യാറെടുക്കുന്നത്.
നൂതന സാങ്കേതിക...
രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ തകർക്കാനുള്ള ശ്രമത്തിലാണ് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ റാസൽഖൈമ. പുതുവത്സരാഘോഷത്തിൽ തുടർച്ചയായി അഞ്ചാം വർഷവും കിടിലൻ വെട്ടിക്കെട്ട് കാഴ്ചക്കാർക്ക് സമ്മാനിക്കാനൊരുങ്ങുകയാണ് റാസൽഖൈമ.
ആയിരത്തിലേറെ ഡ്രോണുകളും അക്വാട്ടിക് പൈറോടെക്നിക്കുകളും ഉൾപ്പെടുത്തിയാണ് പുത്തൻ...
ദുബായിൽ ഡ്രോൺ ഉപയോഗിച്ചുളള മരുന്ന് വിതരണം വിജയകരമായി പൂർത്തിയാക്കി. രോഗികൾക്ക് പെട്ടെന്ന് മരുന്നുകൾ എത്തിക്കാനും പ്രതികരണ സമയം ഗണ്യമായി കുറയ്ക്കാനും ഗുരുതരമായ സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനും സഹായിക്കുന്നതാണ് പദ്ധതി. എത്തിച്ചേരാൻ പ്രയാസമുള്ള മേഖലകളിൽ...