‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതിനാൽ ദിനംപ്രതി നിരവധി അപകടങ്ങളാണ് അബുദാബിയിൽ സംഭവിക്കുന്നത്. ഡ്രൈവിങ്ങിനിടെ അശ്രദ്ധമായി പെട്ടെന്ന് ലെയ്ൻ മാറ്റുന്നതാണ് അപകടങ്ങളുടെ പ്രധാന കാരണം. ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകുകയാണ് അബുദാബി പൊലീസ്.
അതിവേഗ...
ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിന് 1-ഡേ ടെസ്റ്റ് പ്രഖ്യാപിച്ച് ഫുജൈറ. അപേക്ഷകരുടെ സൈദ്ധാന്തിക പരിശോധന, നേത്ര പരിശോധന, റോഡ് ടെസ്റ്റ് എന്നിവ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതാണ് പദ്ധതിയെന്ന് ഫുജൈറ പോലീസ് അറിയിച്ചു.
1-ഡേ...
ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പ് നോറ്റ് പ്രാർത്ഥനയോടെ കാത്തിരുന്നു പുണ്യ ദിവസമെത്തി. ചെറിയ പെരുന്നാൾ ദിനത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് പെരുന്നാൾ ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ...
ഡ്രൈവർമാർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട്. അത്തരത്തിലൊന്നാണ് ഉറക്കമൊഴിച്ച് വാഹനമോടിക്കരുത് എന്ന കാര്യം. അത് പുതിയ അറിവൊന്നും അല്ല. എങ്കിലും തളർച്ചയോ മയക്കമോ അനുഭവപ്പെടുമ്പോൾ വാഹനമോടിക്കുന്നത് ഒഴിവാക്കണമെന്ന് ആവർത്തിച്ച് പറയുകയാണ് ദുബായ് റോഡ്സ് ആൻഡ്...
യുഎഇയിൽ വാഹനമോടിക്കുന്നതിനിടെ മൂന്നിൽ ഒരാൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവർത്തികൾ മൂലമുണ്ടാകുന്ന അശ്രദ്ധ റോഡപകടങ്ങൾക്കും മരണത്തിനും വരെ കാരണമാകുമെന്ന് റോഡ് സുരക്ഷാ വിദഗ്ധർ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകി.
ആഭ്യന്തര മന്ത്രാലയത്തിൻ്റെ...