‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലിസ് ചികിത്സയ്ക്കായി എത്തിച്ച കുറ്റവാളിയുടെ കുത്തേറ്റ് മരിച്ച ഹൗസ് സർജൻ വന്ദന ദാസിന് മരണാനന്തര ബഹുമതിയായി ആരോഗ്യ സർവകലാശാല എംബിബിഎസ് നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കയ്യിൽ...
ഡോ വന്ദനാ ദാസിന്റെ കൊലപാതക കേസിൽ പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എന്നാൽ കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കുമെന്ന്...
ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ അകാലത്തിൽ കൊഴിഞ്ഞുപോയ ഡോ.വന്ദനയുടെ ഓർമ്മകൾക്ക് മുന്നിൽ നമിക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രീയപ്പെട്ട വന്ദനയുടെ ഓർമ്മകൾ നമ്മുടെ കൂടെയുണ്ട്. ഓരോ ഡോക്ടർക്കും ആത്മവിശ്വാസത്തോടെ, നിർഭയം പ്രവർത്തിക്കാൻ സുരക്ഷിതമായ തൊഴിലിടം...
ഡോ. വന്ദന ദാസിനെ കൊലപ്പെടുത്തുന്ന സമയത്ത് പ്രതി സന്ദീപ് ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. രക്തത്തിലും മൂത്രത്തിലും ലഹരിയുടെ അംശമില്ല. സന്ദീപിന് മാനസിക പ്രശ്നങ്ങളില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുറിപ്പോർട്ടുകളും കൊട്ടാരക്കര ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ്...
കൊല്ലത്ത് യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അധികാരികൾക്കെതിരെ രൂക്ഷ വിമർശനവുമായി നടി മംമ്ത മോഹൻദാസ്. ഉത്തരവാദിത്തമുള്ള സ്ഥാനം കൈകാര്യം ചെയ്യുന്നവരുടെ കെടുകാര്യസ്ഥതയ്ക്ക് ഉദാഹരണമാണ് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന രണ്ടു സംഭവങ്ങൾ എന്ന് മംമ്ത പറഞ്ഞു....