‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി തെലുങ്ക് സൂപ്പർ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് താരം സംഭാവന നൽകിയത്.
കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ...
ഉരുൾപ്പൊട്ടലിനേത്തുടർന്ന് ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങൾക്ക് കൈത്താങ്ങാകാൻ സിനിമാ താരങ്ങൾ. അപകടത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നടൻ മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ സൽമാൻ 15 ലക്ഷം രൂപയും കൈമാറി. അതോടൊപ്പം തമിഴ്...
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടങ്ങിയ 'മദേഴ്‌സ് എൻഡോവ്‌മെൻ്റ് കാമ്പയിനിലേക്ക് ' ഒരു മില്യൺ ദിർഹം (2.25 കോടി...
പുണ്യ റമദാൻ ആഘോഷിക്കാൻ ഒരുങ്ങുകയാണ് യുഎഇ. പ്രാർത്ഥനയ്ക്കും ആത്മവിചിന്തനത്തിനും മതഭക്തിക്കുമായി സമർപ്പിക്കപ്പെട്ട ഒരു കാലഘട്ടമാണ് ഓരോ റമദാൻ മാസവും. ഇത്തവണ റമദാൻ മാസം മാർച്ച് 12 ചൊവ്വാഴ്ച ആരംഭിക്കാനാണ് സാധ്യത. റമദാൻ മാസം...
യുഎഇ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ പെക്സ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ദുബായ് ഹെൽത്ത് അതോറിറ്റിയുമായി സഹകരിച്ചായിരുന്നു പരിപാടി. മുഹൈസിന തലാൽ മാർക്കറ്റിൽ നടന്ന രക്തദാന ക്യാമ്പിൽ പെക്സ അംഗങ്ങൾക്ക്...
സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിന്‍റെ (പഴയ ട്വിറ്റർ) പരസ്യ വരുമാനം ഗസ്സയിലെയും ഇസ്രായേലിലെയും ആശുപത്രികൾക്ക് വേണ്ടി മാറ്റി വയ്ക്കുമെന്ന് പ്രഖ്യാപിച്ച് ഉടമയും ലോക കോടീശ്വരനുമായ ഇലോൺ മസ്ക്. ഗസ്സയിലെ റെഡ് ക്രോസ്, റെഡ് ക്രസന്‍റ്...