‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
മിമിക്രി കലാകാരൻ മഹേഷ് കുഞ്ഞുമോനെ അറിയാത്തവരായി ആരുമുണ്ടാകില്ല. കാറപകടത്തിലുണ്ടായ ഗുരുതര പരുക്കിൽ നിന്നും ജീവിതത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന മഹേഷ് വീണ്ടും പരിപാടികളിൽ സജീവമാകാൻ തുടങ്ങിയിട്ടുണ്ട്. താരത്തെ നേരിൽ കാണനെത്തിയിരിക്കുകയാണ് നടൻ ദിലീപ്.
കോലഞ്ചേരിയിലെ...
2003ൽ ഇറങ്ങിയ ദിലീപ് ചിത്രം സിഐഡി മൂസയെ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടോ? എത്രതവണ ടിവിയിലെത്തിയാലും കുടു കുടാ ചിരിപ്പിക്കുന്ന ചിത്രത്തിന് നിരവധി ആരാധകരാണ് ഉള്ളത്. ചിത്രം ഇരുപത് വർഷം പൂർത്തിയാക്കിയ വേളയിൽ ചിത്രത്തിന്റെ...
ജനപ്രിയ നായകൻ എന്ന ലേബലിൽ നിറഞ്ഞു നിൽക്കുന്ന നടനാണ് ദിലീപ്. കഴിഞ്ഞ കുറെ നാളുകളായി ചെയ്ത സിനിമകൾ എല്ലാം ബോക്സോഫീസിൽ വൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇപ്പോൾ തീയേറ്ററിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് പവി...
കേരളത്തെ നടുക്കിയ നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന് തിരിച്ചടി. അതിജീവിതയ്ക്ക് മൊഴിപ്പകര്‍പ്പ് നല്‍കരുതെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അതിജീവിതയ്ക്ക് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് നല്‍കാമെന്ന് ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. മെമ്മറി...
കേരള സർക്കാരിനെ തന്നെ പിടിച്ചു കുലുക്കിയ സംഭവത്തെ കുറിച്ച് രതീഷ് രഘുനന്ദൻ തിരക്കഥയെഴുതി സംവിധാനംചെയ്ത ചിത്രമാണ് തങ്കമണി. തങ്കമണി തിയേറ്ററിലേക്ക് എത്തിയിരിക്കുകയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ 1986 ൽ ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ആശ്വാസം. ദിലീപിൻ്റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കേണ്ടെന്ന വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കേസിൽ കോടതിയുടെ പരാമർശങ്ങൾ വിചാരണയെ ബാധിക്കരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോഫി...