‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നയൻതാരയുടെ വിവാഹ ഡോക്യുമെൻ്ററിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ ഒരേ ചടങ്ങിനെത്തി തെന്നിന്ത്യൻ താരങ്ങളായ ധനുഷും നയൻതാരയും. എന്നാൽ ഇരുവരും പരസ്പരം മുഖം കൊടുത്തില്ല. ഹാളിൻ്റെ മുൻനിരയിൽ ഇരുന്നിട്ടും ഇരുവരും പരസ്പരം ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല.
ധനുഷ്...
തമിഴ് ചലച്ചിത്രതാരം ധനുഷിന്റെ യഥാർത്ഥ പിതാവാണെന്ന് അവകാശപ്പെട്ടിരുന്ന മധുര സ്വദേശി കതിരേശൻ മരിച്ചു. ധനുഷ് തങ്ങളുടെ മകനാണെന്ന് തെളിയിക്കുന്നതിനുള്ള നിയമപോരാട്ടം നടത്തുന്നതിനിടെ 70-ാം വയസിലായിരുന്നു കതിരേശന്റെ മരണം. കുറച്ച് കാലമായി ആരോഗ്യപ്രശ്നങ്ങളേത്തുടർന്ന് ആശുപത്രിയിൽ...
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം വെള്ളിത്തിരയിലേക്ക്. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷാണ് ഇളയരാജയായെത്തുന്നത്. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഇളയരാജ മുഖ്യാതിഥിയായ ചടങ്ങില്‍ കമല്‍ ഹാസന്,...
തമിഴ് സിനിമാതാരങ്ങൾക്ക് വിലക്കേർപ്പെടുത്തി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ധനുഷ്, വിശാൽ, സിലമ്പരശൻ, അഥർവ എന്നിവർക്കാണ് വിലക്കേർപ്പെടുത്തിയത്. ഇവരുമായി സഹകരിക്കില്ലെന്ന് സംഘടന ഭാരവാഹികൾ വ്യക്തമാക്കി. ഇന്ന് ചേർന്ന നിർമ്മാതാക്കളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. താരങ്ങൾക്കെതിരെ...
നീണ്ട ഇടവേളക്ക് ശേഷം വീണ്ടും സംവിധായകനാവനൊരുങ്ങി തമിഴ് താരം ധനുഷ്. കരിയറിലെ അൻപതാമത്തെ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കാൻ ഒരുങ്ങുകയാണ് താരം. 'D50' എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന താത്കാലിക പേര്. സൺ പിക്ചേഴ്സാണ്...