‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ശൈത്യകാല ക്യാംപിങ്ങിനെ വരവേൽക്കാനൊരുങ്ങി ദുബായിലെ മരുഭൂമികൾ. ഒക്ടോബർ 21 മുതലാണ് ക്യാംപിങ് സീസൺ ആരംഭിക്കുക. ഏപ്രിൽ അവസാനം വരെയാണ് സഞ്ചാരികൾക്ക് താൽക്കാലിക ടെൻ്റിൽ ക്യാംപിങ്ങിന് അവസരമുണ്ടാകുക.
അൽ അവീറിൽ ക്യാംപിങ് കേന്ദ്രങ്ങൾ ദുബായ് മുനിസിപ്പാലിറ്റി...
പതിറ്റാണ്ടുകൾക്ക് മുമ്പ് സ്വന്തം വീട്ടുമുറ്റത്ത് കൃഷി ചെയ്ത് വിവിധ പച്ചക്കറികളും പഴങ്ങളും വിളയിച്ച കർഷക. അതെ, യു.എ.ഇ.യിലെ ആദ്യ വനിതാ കർഷകയായ അംന ഖലീഫ അൽ ക്വെംസി.
അംന ഖലീഫ അൽ ക്വെംസി കാർഷിക...
ഒരുപാട് സ്വപ്നങ്ങൾ കണ്ട് സൗദിയിലേയ്ക്ക് വിമാനം കയറിയ രണ്ട് യുവാക്കൾ. മികച്ച ജോലിയും കുടുംബത്തിന്റെ നല്ല ഭാവിയുമോർത്ത് കടൽ കടന്ന അവർക്ക് അനുഭവിക്കേണ്ടി വന്നത് ദുരിതങ്ങൾ മാത്രമായിരുന്നു. ഭക്ഷണവും ശമ്പളവുമില്ലാതെ മാസങ്ങളോളമുള്ള പീഢനങ്ങൾ,...
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി മ്ലീഹ മേഖലയിലെ ഗോതമ്പ് ഫാം സന്ദർശിച്ച് കാർഷിക പ്രവർത്തനങ്ങൾ വിലയിരുത്തി.
ജലസംരക്ഷണത്തിനായി രൂപകൽപ്പന ചെയ്ത...
യുഎഇയിലെ മരുഭൂമികളിലും ബീച്ചുകളിലും ക്യാമ്പിംഗ് സീസൺ ആരംഭിച്ചതോടെ പിഴ വരാതെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. നിയമലംഘനങ്ങൾക്ക് 15000 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് ഓർമ്മപ്പെടുത്തൽ. ക്യാമ്പിംഗ് മേഖലിൽ പ്രവർത്തിക്കുന്ന ഏജൻസികളും ഉദ്യോഗസ്ഥരുമാണ് ഇക്കാര്യം ഓർമ്മിപ്പിച്ചത്.
മാലിന്യം...