‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വിമാനം വൈകുന്നത് തുടർക്കഥയാവുന്നു. ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനം ആറു മണിക്കൂറിലേറെ വൈകുമെന്ന് അധികൃതർ അറിയിച്ചു. ഇന്ന് വൈകുന്നേരം 4.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് IX 352 എന്ന വിമാനമാണ് പുറപ്പെടേണ്ട...
ബുധനാഴ്ച രാവിലെ 11.30ന് ദമ്മാമിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട ഇൻഡിഗോ എയർലൈൻസ് വിമാനം യന്ത്ര തകരാറിനെ തുടർന്ന് പുറപ്പെടാൻ വൈകുന്നു. ഇൻഡിഗോ എയർലൈൻസിന്റെ എ 239 വിമാനം ആണ് മണിക്കൂറുകൾ വൈകിയിട്ടും പുറപ്പെടാനാവാതെ...
മംഗളൂരുവിൽ നിന്ന് ദുബായിലേയ്ക്ക് വ്യാഴാഴ്ച രാത്രി 11.05ന് പറക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനം മൂന്ന് മണിക്കൂർ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ എക്സ് 814 വിമാനമാണ് മൂന്ന്...
എയർഇന്ത്യ എക്സ്പ്രസ്സ് വൈകുന്നത് തുടരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മസ്കറ്റിൽ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ട വിമാനം പറന്നത് രാത്രി 11.45നാണ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള നിരവധി യാത്രക്കാരാണ് ഇതുമൂലം മണിക്കൂറുകളോളം വിമാനത്താവളത്തിൽ...
കൊച്ചി - ദുബായ് സ്പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയതിനേത്തുടർന്ന് യാത്രക്കാർ പ്രകോപിതരായി. പിൻചക്രം പൊട്ടിയതിനേത്തുടർന്നാണ് സ്പൈസ് ജെറ്റ് വിമാനം പുറപ്പെടാൻ വൈകിയത്. വിമാനം മണിക്കൂറുകളോളം വൈകിയതോടെ യാത്രക്കാർ പ്രകോപിതരാകുകയും പ്രതിഷേധിക്കുകയും ചെയ്തു....
കോഴിക്കോട് നിന്നും ദുബൈയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നതിൽ പ്രതിഷേധം.ശനിയാഴ്ച്ച രാത്രി 8.05ന് പുറപ്പടേണ്ട ഐ.എക്സ് 343 വിമാനമാണ് വൈകിയത്. വിമാനം നാല് മണിക്കൂറിലധികം വൈകിയതോടെ യാത്രക്കാർ വിമാനത്താവളത്തിൽ...