‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പ്രണയമെന്നത് പോസിറ്റീവാണെന്ന് പ്രവാസി എഴുത്തുകാരി ഹണി ഭാസ്കരൻ. വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് ഏഷ്യാ ലൈവിന് അബുദാബിയിൽ നൽകിയ അഭിമുഖത്തിലാണ് എഴുത്തുകാരി പ്രണയത്തെപ്പറ്റിയുളള കാഴ്ചപ്പാടുകളും നിലപാടുകളും വ്യക്തമാക്കിയത്. പ്രണയത്തിന് മാറ്റം വന്നിട്ടില്ല, എന്നാൽ ആളുകൾ...
ലോക ഫാൽക്കൺ ദിനത്തിനായുള്ള ഉദ്ദേശ്യ പ്രഖ്യാപനത്തിൽ ഒപ്പുവെക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇ. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന്റെ പങ്കാളിത്തത്തിൽ റഷ്യയിലെ വ്ലാഡിവോസ്റ്റോക്കിൽ നടന്ന "ഗിർഫാൽക്കൺ" ഫാൽക്കൺ ഡേ ഫോറത്തിലാണ്...
അറബ് ലോകത്ത് ആദരണീയനും യുഎഇയുടെ പ്രസിഡൻ്റുമായിരുന്ന ശൈഖ് ഖലീഫ വിടവാങ്ങിയിട്ട് ഒരു വർഷം. 2022 മെയ് 13നായിരുന്നു യുഎഇയുടെ രണ്ടാമത്തെ പ്രസിഡൻ്റും അബുദാബി എമിറേറ്റിൻ്റെ 16-ആമത് ഭരണാധികാരിയുമായ ശൈഖ് ഖലീഫ തൻ്റെ 74ആം...
ഇന്ന് ലോക നഴ്സസ് ദിനം. ആരോഗ്യ മേഖലയിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലായാണ് ഈ ദിനം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നഴ്സസ് ദിനമായി...
എല്ലാ വർഷവും ഓഗസ്റ്റ് 28 ന് സംഘടിപ്പിക്കുന്ന എമിറാത്തി നിതാ ദിനം ആഘോഷിക്കുന്നതിനായി രാഷ്ട്രമാതാവ് ഷെയ്ഖ ഫാത്തിമ തിങ്കളാഴ്ച എന്ന തീം ലോഞ്ച് പ്രഖ്യാപിച്ചു. "ഞങ്ങൾ നാളെക്കായി സഹകരിക്കുന്നു" എന്ന പ്രമേയത്തിലാണ് ഈ...
ലോക ജനതയുടെ ആരോഗ്യ സംരക്ഷണം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലാണ് ഈ വർഷത്തെ ലോകാരോഗ്യദിനം കടന്നുവരുന്നത്.ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിലാണ് ഏപ്രിൽ 7 ലോകാരോഗ്യ ദിനമായി ആഘോഷിക്കുന്നത്.'നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം' എന്ന സന്ദേശം അടിസ്ഥാനമാക്കിയാണ്...