‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
രുചിയൂറും ഈന്തപ്പഴങ്ങളുടെ പ്രദർശനവുമായി അജ്മാന് ലിവ ഈന്തപ്പഴ മേളയ്ക്ക് തുടക്കമാകുന്നു. ജൂലൈ 24നാണ് ആരംഭിക്കുന്ന മേള 28ന് സമാപിക്കും. ഈന്തപ്പഴ മേളയ്ക്കൊപ്പം ഇത്തവണ അറേബ്യൻ തേൻ സംരംഭങ്ങളുടെ ശേഖരവും പ്രദർശനത്തിൽ ഒരുക്കുന്നുണ്ട്.
യുഎഇ സുപ്രീം...
മധുരമൂറും ഈന്തപ്പഴങ്ങളുടെ പ്രദർശനവുമായി 'ദുബായ് ഡേറ്റ്സ്' എത്തുന്നു. ദുബായ് ഡേറ്റ്സിന്റെ ആദ്യ പതിപ്പ് ജൂലൈ 27-നാണ് ആരംഭിക്കുന്നത്. ഹംദാൻ ബിൻ മുഹമ്മദ് ഹെറിറ്റേജ് സെന്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ദുബായ് – അൽ...
വെള്ളത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനേക്കുറിച്ച് എല്ലാവരും കേട്ടിട്ടുണ്ടാകും. എന്നാൽ ഈന്തപ്പഴത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാൻ സാധിക്കുമോ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് യുഎഇയിലെ എഞ്ചിനീയർമാരായ മൂന്ന് എമിറാത്തികൾ. സുസ്ഥിരമായ ഊർജ്ജ പരിഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ...
റമദാൻ മാസത്തിന് മുന്നോടിയായി യുഎഇയിൽ ഈന്തപ്പഴ വിപണികൾ സജീവമായിത്തുടങ്ങിയിട്ടുണ്ട്. നോമ്പ് കാലത്ത് ഒഴിച്ചുകൂടാൻ പറ്റാത്ത വിഭവമായ ഈന്തപ്പഴത്തിന് സീസൺ സമയത്ത് തീപിടിച്ച വിലയാണ് മിക്കസ്ഥലങ്ങളിലും ഈടാക്കുന്നത്. എന്നാൽ യുഎഇയിൽ ഇനി ആർക്കും ആവശ്യാനുസരണം...
വേനൽ ശക്തിപ്രാപിച്ചതോടെ യുഎഇയിൽ ഈന്തപ്പഴ വിപണി സജീവമായി. ഇതോടെ ഗൾഫ് മേഖലയിൽ ഈന്തപ്പഴ മേളകൾ ആരംഭിച്ചുതുടങ്ങി. പകുതി പഴുത്ത ഈത്തപ്പഴമായ റുതബാണ് ഇപ്പോൾ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. വളരെ കുറഞ്ഞ കാലമാണ് ഇവയുടെ ലഭ്യതയെന്നതിനാൽ...
ഷാർജയിലെ സൂഖ് അൽ ജുബൈലിൽ ഈന്തപ്പഴ ഉത്സവത്തിൻ്റെ 9-ാമത് എഡിഷന് തുടക്കം. വർഷം തോറും മൂന്ന് മാസക്കാലം നടക്കുന്ന ഫെസ്റ്റിവലിൽ പ്രാദേശികമായും അയൽ രാജ്യങ്ങളിൽ നിന്നുമുള്ള വിവിധയിനം ഈത്തപ്പഴങ്ങളാണ് എത്തിക്കുന്നത്. രാജ്യത്തിൻ്റെ സാംസ്കാരിക,...