‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ റീലുകൾളിലും വൈറൽ വീഡിയോകളിലും മുഴുകുന്ന യുവജനങ്ങൾക്കിടയിൽ ദൈനംദിന വായന പ്രോത്സാഹിപ്പിക്കുന്ന നീക്കവുമായി അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് രംഗത്ത്. വകുപ്പിലെ ലൈബ്രറി മാനേജ്മെൻ്റ് വിഭാഗമായ മക്തബയാണ് സംഘാടകർ.
'31 ഉപന്യാസങ്ങൾ... 31...
ശിലായുഗകാലം മുതൽക്കേ മനുഷ്യവാസം ഉണ്ടായിരുന്നതായി കരുതപ്പെടുന്ന ഒരു മരുഭൂ പ്രദേശമാണ് ഇന്ന് ആഗോള പ്രശസ്തമായ ഷാർജ. യുഎഇയിൽ ദുബായ്ക്കും അജ്മാനും ഇടയിലുളള ചെറിയ ഭൂപ്രദേശം. അറബ് ലോകത്തെ സാംസ്കാരിക തലസ്ഥാനം എന്ന അടയാളപ്പെടുത്തലോടെയാണ്...
2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയും സൌദിയും. ലോകത്താകമാനം തൊണ്ണൂറിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ ഒട്ടകങ്ങൾ സ്വാധീനിക്കുന്നതായ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഉണ്ടായത്. സമാനമായിഅറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ചേർന്നുനിൽക്കുന്ന ഒട്ടകങ്ങളുടെ പ്രസക്തി...
കയറുപിരി മുതൽ തഴപ്പായവരെ നെയ്യുന്ന നമ്മുടെ കേരള സംസ്കാരമില്ലേ.. പഴമയും പൈതൃകവും ഒക്കെച്ചേർന്ന അതിജീവന കാലം. നിത്യജീവിതത്തിൽ നിന്ന് പലതും അകന്നെങ്കിലും പൈതൃകമേളകളിൽ കേരളത്തെ അടയാളപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ട്. അതിന് സമാനമായി അറബിനാട്ടിലുണ്ട്...
നാല്‍പത് ദിവസത്തെ ദു:ഖാചരണത്തെ തുടര്‍ന്ന് ആഘോഷങ്ങൾക്ക് വിലക്ക് തുടരുമെന്ന് അബുദാബി. ഉത്സവങ്ങൾ, സംഗീത പരിപാടികൾ, വെടിക്കെട്ടുകൾ , വിനോദ പരിപാടികൾ എന്നിവയാണ് നിര്‍ത്തിവെച്ചത്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഘോഷ പരിപാടികൾ പാടില്ലെന്നാണ്...