‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളിൽ പ്രധാനപ്പെട്ടയാളാണ് വിരാട് കോലി. താരം ക്രിക്കറ്റിനോട് വിട പറയാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതിനിടെ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം നീണ്ട നാളത്തെ വിശ്രമം എടുക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്...
യുഎഇയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി ഓൾറൗണ്ടർ സി.പി റിസ്വാൻ്റെ നേതൃത്വത്തിൽ ദുബായിൽ ക്രിക്കറ്റ് പരിശീലന അക്കാദമി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടോയാണ് അക്കാദമിയുടെ പ്രവർത്തനം. മികച്ച പരിശീലനത്തിനൊപ്പം മികവുതെളിയിക്കുന്നവർക്ക് അക്കാദമിയുടെ നേതൃത്വത്തിൽ...
വയസ് 42ൽ എത്തി. എന്നിട്ടും അയാൾ ക്രീസിലിറങ്ങുന്നത് കാണാൻ ഗാലറികൾ ആർത്തിരമ്പുകയാണ്.കരിയറിലെ അവസാന ടൂർണമെൻ്റിലും അയാൾ കാഴ്ചവെക്കുന്നത് മഹേന്ദ്രജാലം. പ്രായമൊക്കെ വെറും നമ്പറല്ലേ.. എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ്റെ പെർഫോമൻസ്.
ഓരോ...
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഇഷ്ടതാരമാണ് പേസർ ജസ്പ്രീത് ബുമ്ര. താരവുമായി ബന്ധപ്പെട്ട വാർത്തകളെല്ലാം ആരാധകർ ഇരുകയ്യുംനീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോൾ തന്റെ ക്രിക്കറ്റ് ജീവിതവുമായി ബന്ധപ്പെട്ട് ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. ക്രിക്കറ്റിൽ അവസരങ്ങൾ...
ഒരു കാലത്ത് ക്രിക്കറ്റ് ലോകത്തെ മുടിചൂടാ മന്നൻന്മാരായിരുന്നു ഓസ്ട്രേലിയ. മുന്നിലുള്ള എതിരാളിയെ നിഷ്പ്രയാസം തളയ്ക്കാൻ ശേഷിയുള്ള കരുത്തർ. അതിശക്തരായ ടീം അംഗങ്ങളുടെ പിൻബലമുള്ളതിനാൽ ഓസീസിന്റെ പേര് കേട്ടാൽ പോലും എതിർ ടീമുകൾ ഞെട്ടിയിരുന്ന...
നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ക്രിക്കറ്റ് ലോകത്തേയ്ക്ക് മറ്റൊരു സന്തോഷ വാർത്തകൂടി എത്തുകയാണ്. 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി20 ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റ് തിരിച്ചുവരുന്നതായാണ് റിപ്പോർട്ട്. ടൂർണമെന്റിനെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെല്ലാം അണിയറയിൽ...