‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പിണറായി വിജയൻ തന്നെ സിപിഎമ്മിലേക്ക് ക്ഷണിച്ചിരുന്നു എന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിപിഎമ്മിലേയ്ക്കുള്ള ക്ഷണം താൻ നിരസിച്ചുവെന്നുമാണ് താരം വ്യക്തമാക്കിയത്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ പൂർവ്വവിദ്യാർത്ഥി സംഘടനയുടെ സ്വീകരണയോഗത്തിൽ...
ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സി.പി.എം. എം.എൽ.എയും നടനുമായ എം. മുകേഷിനെതിരെ നടി ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം. മുകേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന വാദത്തിലാണ് പാർട്ടി...
പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് തുറന്നടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്ന പൗരത്വഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പലവട്ടം സർക്കാർ ആവർത്തിച്ചിട്ടുണ്ടെന്നും അതാണ് ഇപ്പോഴും അടിവരയിട്ട്...
നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയില്ലെന്ന് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ എത്തിയത്. കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും...
ആലപ്പുഴ സിപിഎമ്മിൽ വ്യാപക അഴിച്ചുപണി നടത്തി നേതാക്കൾ. പിപി ചിത്തരഞ്ജൻ എംഎൽഎയെയും കേരള ബാങ്ക് ഡയറക്ടർ എം.സത്യപാലനേയും ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. കൂടാതെ ലഹരി കടത്ത് കേസിൽ ഉൾപ്പെട്ട എ ഷാനവാസിനെ പാർട്ടിയിൽ...
സിനിമാ സംവിധായകനും ബിജെപി സംസ്ഥാന സമിതി അംഗവുമായ രാജസേനൻ ബിജെപി വിടുന്നു. ബിജെപി നേതൃത്വത്തിന് ഇന്ന് രാജിക്കത്ത് നൽകും. ബിജെപി യിൽ നിന്ന് രാജിവച്ചതിന് ശേഷം സിപിഎമ്മിൽ ചേരുമെന്ന് രാജസേനൻ അറിയിച്ചു. എകെജി...