‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സ്നേഹത്തിൻ്റേയും ഐക്യത്തിൻ്റേയും നന്മയുടെയും സന്ദേശവുമായി വിശ്വാസികൾ ഗൾഫ് മേഖലയിൽ നബിദിനം ആഘോഷിക്കുന്നു. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12ൻ്റെ സ്മരണയിലാണ് നബിദിനാഘോഷം.നബിദിനത്തെ വരവേറ്റ് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടക്കും.
നബിദിനത്തോട് അനുബന്ധിച്ച്...
റമദാൻ കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. തീഷ്ണമായ പ്രാർത്ഥനകളിലൂടെ അവസാന ദിവസങ്ങളിലെ നോമ്പ് എടുക്കുകയാണ് വിശ്വാസികൾ. ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിൽ പകലുകൾക്കാണ് ശ്രേഷ്ഠത കൽപ്പിക്കുന്നതെങ്കിൽ റമദാൻ അവസാന പത്തിൽ രാവുകൾക്ക് ശ്രേഷ്ഠതയേറും...
ദോഹ അന്താരാഷ്ട്ര ഹോർട്ടികൾചറൽ എക്സ്പോയിൽ 88 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആറു മാസം നീണ്ടു നിൽക്കുന്ന എക്സ്പോയിലേക്ക് 30 ലക്ഷം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. എക്സ്പോയുടെ തയ്യാറെടുപ്പുകൾ സംബന്ധിച്ച് പങ്കാളികളാകുന്ന രാജ്യങ്ങളുടെ കമ്മീഷണർ...
തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും സുസ്ഥിര വികസനത്തിനായി മനുഷ്യവിഭവശേഷിയുടെ സംഭാവന വർധിപ്പിക്കുന്നതിലൂടെയും ലോകമെമ്പാടുമുള്ള സമൂഹങ്ങൾക്ക് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളിൽ സജീവ പങ്ക് വഹിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന് യുഎഇ മാനവവിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി. ഡോ....
സൌദി പൌരൻമാർക്ക് വിസ ഇല്ലാതെ മൂന്ന് രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ അനുമതി നൽകി എംബസി അധികൃതർ. അൽബേനിയ,കൊസോവോ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിലേക്ക് പ്രവേശിക്കാനാണ് അനുമതി. 2023 അവസാനം വരെ അനുമതി ലഭ്യമാകുമെന്നും അൽബേനിയയിലെ ടിറാനയിലുളള സൌദി...
യുഎഇയിൽനിന്ന് ഏറ്റവും കൂടുതൽ തൊഴിലാളികളെ നിയമിക്കുന്ന ആദ്യ നാല് രാജ്യങ്ങൾ യുഎസ്, യുകെ, കാനഡ,ഇസ്രായേൽ എന്നിവയാണ് പഠന റിപ്പോർട്ട്.ഡീലിന്റെ സ്റ്റേറ്റ് ഓഫ് ഗ്ലോബൽ ഹയറിംഗ് പഠന റിപ്പോർട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്.
സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, ഉൽപ്പന്ന...