‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
'ദ കേരള സ്റ്റോറി'യ്ക്ക് പിന്നാലെ വിവാദത്തിലിടം നേടി ഒരു ചിത്രം കൂടി. '72 ഹൂറാന്‍' ആണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. സഞ്ജയ് പൂരൺ സിംഗ് ചൗഹാന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 72 ഹൂറാൻ. കഴിഞ്ഞ...
എഴുതാത്ത പരീക്ഷ ജയിച്ചതായി കാണിച്ച് മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ. ആർക്കിയോളജി മൂന്നാം സെമസ്റ്ററിലെ പരീക്ഷ താൻ എഴുതിയിട്ടില്ലെന്നാണ് ആർഷോ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിന്...
രാഹുഗാന്ധി ഇന്ത്യയെ അപമാനിച്ചെന്ന ആരോപണവുമായി ബിജെപി. യുകെയിലും അമേരിക്കയിലും രാഹുൽ ഗാന്ധി നടത്തിയ പ്രസംഗങ്ങൽ ഇന്ത്യയെ അപമാനിക്കുന്നതാണെന്നും രാഹുലിനെ ലോക്സഭയിൽനിന്ന് പുറത്താക്കണമെന്നും ബിജെപി.ഇതുമായി ബന്ധപ്പെട്ട് ബിജെപി എം.പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്പീക്കര്‍ക്ക്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് പരിഗണിക്കുന്നതായി വന്ന വാർത്തകൾ നിഷോധിച്ച് നോബൽ സമിതിയുടെ ഡപ്യൂട്ടി ലീഡർ. നോർവീജിയൻ നൊബേൽ കമ്മിറ്റിയുടെ ഉപനേതാവായ അസ്ലെ ടോജെയുടെ പരാമശം എന്ന നിലയിലാണ് വാർത്ത...
ഇനി സ്കൂൾ കലോത്സവ വേദികളിലെ ഊട്ടുപുരകളിലേക്കില്ലെന്ന് പാചക വിദഗ്ദ്ധന്‍ പഴയിടം മോഹനൻ നമ്പൂതിരി. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കലാമേളകളില്‍ രുചിക്കൂട്ടുകൊണ്ട് വിരുന്നൊരുക്കിയ പഴയിടം പടിയിറക്കം പ്രഖ്യാപിച്ചത്. അടുക്കള നിയന്ത്രിക്കാന്‍ ഭയം പിടികൂടിയെന്നും പഴയിടം പറഞ്ഞു.
കൗമാര...
സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്‍ രംഗത്ത്. ഇ.പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി...