‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിനുളള കേരളത്തിലെ സ്ഥാനാർത്ഥികളെ കോൺഗ്രസിന്റെ പ്രഖ്യാപിച്ചു. സര്‍പ്രൈസ് സ്ഥാനാർത്ഥിയായി പാലക്കാട് എംഎൽഎ ഷാഫി പറമ്പിൽ പട്ടികയിലിടം പിടിച്ചപ്പോൾ കെ മുരളീധരനെ വടകരയിൽ നിന്നും തൃശൂരിലേക്ക് മാറ്റി. ഷാഫി പറമ്പിൽ മുരളീധരന് പകരം...
പത്മജയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊഴുക്കുകയാണ്. ഇതിനിടെ തന്നെ വിമർശിച്ച സഹോദരനും കോൺഗ്രസ് നേതാവുമായ കെ. മുരളീധരൻ എം.പിക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് പത്മജ വേണുഗോപാൽ. മുരളീധരനെപ്പോലെ പല പാർട്ടികളിൽ പോയിവന്നയാളല്ല...
ബിജെപിയിൽ ചേരാനുള്ള പത്മജയുടെ തീരുമാനം ചതിയാണെന്നും അംഗീകരിക്കാനാവാത്തതെന്നും കെ മുരളീധരൻ. പത്മജയുമായി ഇനി ഒരുതരത്തിലുള്ള ബന്ധവുമില്ലെന്നും കെ.മുരളീധരൻ തുറന്നടിച്ചു. അച്ഛന്റെ ആത്മാവ് പത്മജയോടു പൊറുക്കില്ലെന്നും സഹോദരിയെന്ന സ്നോഹമൊന്നും ഇനിയില്ലെന്നും മുരളീധരൻ പറഞ്ഞു.
കോൺഗ്രസിൽ നിന്ന്...
നിയമസഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൽഡിഎഫിൽ ഭിന്നതയില്ലെന്ന് മുന്നണി കൺവീനർ ഇ.പി.ജയരാജൻ. ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായാണ് സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിൽ എത്തിയത്. കോൺഗ്രസ് ലീഗിനെ അവഗണിക്കുന്നത് പോലെയല്ല ഇടതുമുന്നണി. എല്ലാവർക്കും...
ലോക്സഭയിൽ സുരക്ഷാപാളിച്ചുണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാർക്ക് സസ്പെൻഷൻ. ഒമ്പത് കോൺഗ്രസ് എംപിമാർ, രണ്ട് സിപിഐഎം എംപിമാർ, ഒരു സിപിഐ എംപി, രണ്ട് ഡിഎംകെ എംപിമാരെയുമാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസിൽ നിന്നും...
ഇക്കഴിഞ്ഞുപോയ കുറച്ചു വർഷങ്ങൾകൊണ്ട് സൈബർ ലോകത്ത് വേട്ടയാടപെട്ട ഒരു വനിതാ രാഷ്ട്രീയ നേതാവാണ് യൂത്ത് കോൺഗ്രസ് നേതാവ് അരിത ബാബു. കഴിഞ്ഞ 17 വർഷമായി വിദ്യാർഥി – യൂത്ത് കോൺഗ്രസ് പ്രവർത്തനരംഗത്ത് സജീവസാന്നിധ്യമാണ്...