‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
നാല് വർഷത്തിനുള്ളിൽ സ്വകാര്യ മേഖലയിൽ യുഎഇ പൗരന്മാർക്കായി 13,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ അഡ്നോക്കും നാഫിസും തമ്മിൽ സഹകരണ കരാർ. കരാറിൻ്റെ ഭാഗമായി ഈ വർഷം അൽ ദഫ്‌റ മേഖലയിൽ പൌരൻമാർക്ക് ജോലിയും...
വിദേശങ്ങളിൽ സന്ദർശനം നടത്തുന്ന എമിറാത്തികൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി യുഎഇ അധികൃതർ. ആറ് രാജ്യങ്ങളിൽ ഉയർന്ന തോതിൽ മോഷണം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.
സ്പെയിൻ, ജോർജിയ,...
യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകർന്ന വീടുകൾ നന്നാക്കാൻ രാജ്യത്തിന്റെ കൈത്താങ്ങ്. തങ്ങളുടെ പൗരന്മാരെ സഹായിക്കാൻ യുഎഇ 2 ബില്യൺ ദിർഹം ഫണ്ട് പ്രഖ്യാപിച്ചു. നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനും മന്ത്രിതല...
യുഎഇയിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്കായി ഹെൽപ്പ് ലൈൻ നമ്പറുകൾ നൽകിയിരുന്നു. അതിനാൽ പ്രളയബാധിതരായ സ്ഥലങ്ങളിൽ അകപ്പെട്ട ഇന്ത്യക്കാർക്ക് എംബിസിയുമായി ബന്ധപ്പെടാം. ഏകദേശം 3.6 ദശലക്ഷം ഇന്ത്യൻ പൗരന്മാരാണ് യുഎഇയിൽ താമസിക്കുകയും ജോലി ചെയ്യുകയും...
സാമ്പത്തിക കേസുകളിൽ ശിക്ഷിക്കപ്പെട്ട 131 കേസുകളുടെ കടം തീർക്കാൻ 69.426 ദശലക്ഷം ദിർഹം തുക അനുവദിച്ച് ഷാർജ ഭരണാധികാരി. പൗരന്മാർക്ക് സുസ്ഥിരവും മാന്യവുമായ ജീവിതം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തുക അനുവദിച്ചതെന്ന്...
പൗരന്മാർക്ക് വീട് നിർമ്മിക്കാൻ 3,200 പ്ലോട്ടുകൾ അനുവദിച്ച് ദുബൈ മുനിസിപ്പാലിറ്റി. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ...