‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് യു.എ.ഇയും കൊറിയയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. ഷെയ്ഖ്...
ഇന്ത്യയും യുഎഇയും തമ്മിലുളള എണ്ണയിതര വ്യാപാരം 2030ഓടെ ഇരട്ടിയാക്കുമെന്ന് സെപ കൗൺസിൽ ഡയറക്ടർ. ഇരുരാജ്യങ്ങളും തമ്മിൽ സമഗ്ര സഹകരണ സാമ്പത്തിക കരാർ ഒപ്പുവച്ചതിന് ശേഷം എണ്ണയിതര വ്യാപാരത്തിൽ 16 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നും...
വർഷാവസാനത്തോടെ ദക്ഷിണ കൊറിയ, തായ്ലൻഡ്, ചിലി,കോസ്റ്റാറിക്ക, കൊളംബിയ, ഉക്രെയ്ൻ എന്നിവരുമായി യുഎഇ പുതിയ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകൾക്ക് (സിഇപിഎ) അന്തിമരൂപം നൽകുമെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ...
ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയങ്കറിന്റെ മൂന്ന് ദിവസം നീണ്ട യുഎഇ സന്ദര്‍ശനത്തിന് സമാപനം. വ്യാവസായ പ്രതിരോധ നയതന്ത്ര മേഖലയില്‍ ഇരുരാജ്യങ്ങലും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് തുടക്കമിട്ടാണ് എസ് ജയശങ്കറിന്റെ മടക്കം.
വിവിധ തലങ്ങളിലെ കൂടിക്കാഴ്ചകൾക്ക്...
'പ്രോജക്ട്സ് ഓഫ് ദി 50' പദ്ധതിയുടെ ഭാഗമായി ഇക്കൊല്ലം വിവിധ രാജ്യങ്ങളുമായി സമഗ്ര വ്യാപാര പങ്കാളിത്ത കരാര്‍ (CEPA)ഒപ്പിടുന്നതിനുളള ചര്‍ച്ചകൾ മുന്നോട്ടുപോവുകയാണെന്ന് യുഎഇ സാമ്പത്തീക കാര്യ വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൂഖ്...
ഇന്ത്യ - യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ കൂടുതല്‍ സാധ്യതകൾ ചര്‍ച്ച ചെയ്യുന്നതിനായി ഉന്നതതല യുഎഇ പ്രതിനിധി സംഘം ബുധനാഴ്ച ഇന്ത്യ സന്ദർശിക്കും. സംയുക്ത നിക്ഷേപത്തിന്റേയും സഹകരണത്തിന്റേയും സാധ്യതകളാണ് പ്രധാനമായും...