‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഈ വർഷത്തെ റമദാൻ വ്രതാരംഭം മാർച്ച് 11ന് ആരംഭിക്കുമെന്ന് ഇൻറർനാഷണൽ അസ്ട്രോണമി സെൻ്ററിൻ്റെ പ്രവചനം. സൗദി അറേബ്യ ഉൾപ്പടെയുളള ഇസ്ലാമിക രാജ്യങ്ങളിലെ വ്രതാരംഭം സംബന്ധിച്ചാണ് ഇൻറർനാഷനൽ അസ്ട്രോണമി സെൻ്റർ പ്രവചനം പുറത്തുവിട്ടത്. മിക്ക...
സൗദി അറേബ്യയിൽ ഫഹ്സുദ്ദൗരി എന്ന പേരിൽ അറിയപ്പെടുന്ന വാഹന പരിശോധനാ കേന്ദ്രങ്ങളുടെ എണ്ണം മൂന്നിരട്ടിയായി ഉയർത്താൻ ലക്ഷ്യമിട്ട് സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആന്റ് ക്വാളിറ്റി ഓർഗനൈസേഷൻ. ഇതിനായി സ്വകാര്യ കമ്പനികൾക്ക് ലൈസൻസുകൾ അനുവദിച്ചു....
ഞായറാഴ്ച നടക്കുന്ന നീറ്റ് മെഡിക്കൽ പ്രവേശന പരീക്ഷക്കായി സൗദി റിയാദ് ഇന്റർനാഷണൽ സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായതായി സ്കൂൾ അധികൃതർ അറിയിച്ചു. സൗദിയിൽ നിന്നും 500ഓളം വിദ്യാർത്ഥികൾ ഇക്കൊല്ലം പരീക്ഷ എഴുതുന്നുണ്ട്. ജിദ്ദ, ദമ്മാം,...
അരമണിക്കൂറിനകം വീസ മെഡിക്കൽ പരിശോധനാ ഫലം ലഭിക്കുന്ന സ്ക്രീനിങ് സെൻ്റർ (സ്മാർട്ട് സാലിം) സേവനവുമായി ദുബായ്. ദുബായ് നോളജ് പാർക്കിലാണ് അതിവേഗ റിസൽട്ട് ലഭ്യമാകുന്ന സ്മാർട്ട് സാലിം സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.
ദിവസേന അഞ്ഞൂറ്...
ഇന്ത്യയിൽ നിന്നു സൗദി അറേബ്യയിലേയ്ക്കുള്ള തൊഴിൽ വീസകൾ ഒഴികെ ടൂറിസ്റ്റ് വീസ, റസിഡൻസ് വീസ, പേഴ്സണൽ വിസിറ്റ് വീസ, സ്റ്റുഡൻ്റ്സ് വീസ തുടങ്ങിയ എല്ലാത്തരം വീസകളും സ്റ്റാംപ് ചെയ്യുന്നത് ഇനി മുതൽ വീസ...
ദുബായിലെ താമസക്കാരേയും തൊഴിലാളികളേയും തൊഴില്‍രഹിതരേയും കുറിച്ചുളള വിശദമായ കണക്കെടുപ്പിനായി സര്‍വ്വേ. സംയോജിത ദേശീയ പദ്ധതിയുടെ ഭാഗമായി ദുബായ് സ്റ്റാറ്റസ്റ്റിക്സ് സെന്ററാണ് സര്‍വ്വെ നടത്തുന്നത്. ഫെഡറൽ കോംപറ്റീറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്റർ, ലോക്കൽ സ്റ്റാറ്റിസ്റ്റിക്സ്...