‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്. യുഎഇയിൽ പ്രവർത്തിക്കുന്ന ഗാലക്സി ഇൻഷുറൻസ് കമ്പനിയുടെ (ഗാലക്സി) ലൈസൻസാണ് സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ) ഇന്ന് റദ്ദാക്കിയത്. നിയന്ത്രണങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ്...
സുവർണ ജൂബിലി ആഘോഷിച്ച് യുഎഇ സെൻട്രൽ ബാങ്ക്. സെൻട്രൽ ബാങ്കിന്റെ 50-ാം വാർഷികം അതിവിപുലമായാണ് ആഘോഷിച്ചത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനും സെൻട്രൽ ബാങ്ക് ബോർഡ് ചെയർമാനുമായ ഷെയ്ഖ് മൻസൂർ...
യുഎഇ സെൻട്രൽ ബാങ്ക് നിയമങ്ങൾ ലംഘിച്ചതിന് ഇൻഷുറൻസ് കമ്പനിയുടെ ഡയറക്ടർ ബോർഡിനെ നീക്കം ചെയ്തു. പ്രാദേശിക നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ഇൻഷുറൻസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് നീക്കം ചെയ്ത് ആറ് മാസത്തേക്ക് വിദഗ്ധരുടെ...
യുഎഇയിൽ പ്രവർത്തിക്കുന്ന എട്ട് ബാങ്കുകൾക്ക് ഭരണപരമായ വിലക്ക് ഏർപ്പെടുത്തിയതായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ അറിയിച്ചു. എന്നാൽ ബാങ്കുകളുടെ പേരുകൾ അതോറിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെ ദേശീയ കുടിശ്ശിക തീർപ്പാക്കൽ ഫണ്ട്...
ചട്ടങ്ങൾ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ച് ഹൗസിന് ഭരണപരമായ ഉപരോധം ഏർപ്പെടുത്തി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ. എക്സ്ചേഞ്ച് ഹൗസിന്റെ ഉടമയ്ക്കും ജനറൽ മാനേജർക്കും ഉപരോധം ബാധകമാണെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
അംഗീകൃത ലൈസന്‍സ് ഇല്ലാതെയാണ്...