‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: celebrations

spot_imgspot_img

അത്തം പിറന്നു; പൊന്നോണത്തെ വരവേൽക്കാനൊരുങ്ങി മലയാളികൾ

പൂവിളി പൂവിളി പൊന്നാണമായി… പൊന്നോണക്കാലത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് അത്തം പിറന്നു. ഇനി സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പൂക്കാലമാണ്. മലയാളത്തിന്റെ മഹാബലി തമ്പുരാനെ വരവേൽക്കാൻ ഒരു നാട് ഒരുങ്ങുകയാണ്. ഇനിയുള്ള ദിനങ്ങളിൽ മലയാളികളുടെ അങ്കണങ്ങള്‍ പൂക്കളം...

ജനകീയ അടിത്തറ വിപുലമാക്കാൻ മാസ്; നാൽപ്പതാം വാർഷിക ആഘോഷങ്ങൾക്ക് സമാപനം

പ്രവാസലോകത്തെ പുരോഗമന-സാംസ്കാരിക കൂട്ടായ്മയായ മാസിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾക്ക് സമാപനം. ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് സമാപിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച സമാപന സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ...

മാസിൻ്റെ 40-ാം വാർഷികാഘോഷങ്ങൾ സമാപനത്തിലേക്ക്; സമാപനസമ്മേളനം ശനിയാഴ്ച

ഷാർജ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പുരോഗമന പ്രവാസി സംഘടനയായ മാസിൻ്റെ നാൽപ്പതാം വാർഷികാഘോഷങ്ങൾ സമാപനത്തിലേക്ക്. ഒരുവർഷം നീണ്ടുനിന്ന ആഘോഷ പരിപാടികളാണ് പൂർത്തിയാകുന്നത്. നാല്പതാം വാർഷിക ആഘോഷങ്ങളുടെ സമാപനസമ്മേളനം മെയ് 25 ശനിയാഴ്ച വൈകിട്ട് 6.30ന്...

രജതജൂബിലി ആഘോഷിച്ച് ഷാർജയിലെ സെൻ്റ് മേരീസ് ക്നാനായ ദേവാലയം

മധ്യപൂർവ്വ ഏഷ്യയിലെ പ്രഥമ ക്നാനായ ദേവാലയമായ ഷാർജ സെൻ്റ് മേരീസ് ക്നാനായ പളളിയുടെ രജത ജൂബിലി ആഘോഷങ്ങൾ സമാപിച്ചു. ജനുവരി 23 ഞായറാഴ്ച അജ്മാനിലുളള കത്തിഡ്രൽ സെൻ്ററിൽ വെച്ചാണ് വിപുലമായ ആഘോഷ പരിപാടികളും...

52ൻ്റെ നിറവിലേക്ക് ‘രണ്ട് കടലുകൾ’ അഥവാ ബഹ്റൈൻ

ബഹ്റൈൻ, പേർഷ്യൻ ഗൾഫിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രദേശം. മുപ്പതിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപ് രാജ്യം. നമ്മുടെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം മാത്രമുളള കൊച്ചുരാജ്യം. 'രണ്ട് കടലുകൾ'...

ഇന്ത്യ ക്ലബ്ബിനൊപ്പം ഏഷ്യാ ‘ലൈവ് ഓണം’ ഏറ്റെടുത്ത് പ്രവാസികൾ

ഇന്ത്യ ക്ലബ്ബിനൊപ്പം ഏഷ്യാ ലൈവ് സംഘടിപ്പിച്ച 'ലൈവ് ഓണം' ആഘോഷപരിപാടികൾ ദുബായ് ഊത് മേത്തയിൽ നടന്നു. ഇന്ത്യ ക്ലബ്ബ് അങ്കണത്തിൽ നടന്ന ഓണാഘോഷ പരിപാടികളിൽ ക്ലബ്ബ് അംഗങ്ങളും കുടുംബാംഗങ്ങളുമായി എണ്ണൂറിലധികം പേർ പങ്കെടുത്തു.   ചെണ്ടമേളത്തിൻ്റെ...