‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
പരീക്ഷ നന്നായി എഴുതിയെങ്കിലും മാർക്ക് കുറഞ്ഞുപോയതിന്റെ കാരണമോർത്ത് ആശങ്കപ്പെടുന്നവരാണ് ഇന്ന് മിക്ക വിദ്യാർത്ഥികളും. അക്കാരണത്താൽ പലരും പുനർ മൂല്യനിർണയത്തിനായി അപേക്ഷകൾ സമർപ്പിക്കാറുമുണ്ട്. ഇനി ലഭിച്ച മാർക്കിനേക്കുറിച്ചോർത്ത് ആശങ്കപ്പെടേണ്ട. യുഎഇയിൽ ഓൺലൈനായി ഉത്തരക്കടലാസുകൾ പരിശോധിക്കാൻ...
ദുബായിൽ സിബിഎസ്ഇ ഓഫീസ് തുറക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് യുഎഇ മന്ത്രി സാറാ മുസല്ലവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.
ദുബായിൽ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കുമെന്ന് കേന്ദ്ര...
സിബിഎസ്ഇ ഫലപ്രഖ്യാപനത്തോടെ പൊതുവായ മാനസിക പ്രശ്നങ്ങൾ മറികടക്കാൻ, ബോർഡ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകുന്ന പോസ്റ്റ് റിസൾട്ട് കൗൺസലിംഗ് സേവനം ഇന്ന് മുതൽ യുഎഇയിൽ ആരംഭിച്ചു. പരീക്ഷകളുമായും ഫലങ്ങളുമായും ബന്ധപ്പെട്ട പൊതുവായ മാനസിക പ്രശ്നങ്ങൾ...
സിബിഎസ്ഇ പത്ത് , പ്ളസ് ടു പരീക്ഷാ ഫലങ്ങൾ വൈകാൻ സാധ്യതയുണ്ടെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ. എല്ലാ കേന്ദ്രങ്ങളിൽ നിന്നും മൂല്യനിർണ്ണയ ഷീറ്റുകൾ ലഭിച്ചിട്ടില്ലെന്നും മാർക്ക് സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങൾ...