‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വേനൽക്കാല അവധിക്കാലത്ത് 'ഡേർട്ടി കാർ' പെനാൽറ്റി ഒഴിവാക്കാൻ യുഎഇ നിവാസികൾ ശ്രദ്ധിക്കണമെന്ന് അധികൃതർ. നീണ്ട അവധിക്കാലത്ത് കാറുകൾ പൊതു പാർക്കിംഗ് സ്ഥലങ്ങളിൽ ഉപേക്ഷിച്ച് നാട്ടിലേക്കും മറ്റും യാത്രയാകുന്നവരെയാണ് മുനിസിപ്പൽ അതോറിറ്റി ഇക്കാര്യം ഓർമ്മിപ്പിക്കുന്നത്....
ഷാർജയിലെ തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട 1500ഓളം വാഹനങ്ങൾ പിടിച്ചെടുത്തതായി അധികൃതർ. നഗരത്തിൻ്റെ സൗന്ദര്യം നശിപ്പിക്കുന്ന തരത്തിൽ മാസങ്ങളായി നിർത്തിയിട്ടിരുന്ന വാഹനങ്ങളും കണ്ടുകെട്ടി. ആറ് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യാത്ത കാറുകൾ ലേലത്തിൽ വിൽക്കുമെന്നും മുനിസിപ്പാലിറ്റി...
ഹരിത ടാക്സി സങ്കല്പ്പത്തിന് പുതിയ തുടക്കവുമായി ദുബായ്. 2027 ആകുമ്പോഴേക്കും ദുബായ് ടാക്സികൾ പൂർണമായും പരിസ്ഥിതി സൗഹൃദമാക്കാന്‍ നീക്കം. വൈദ്യുതി, ഹൈഡ്രജൻ, ഹൈബ്രിഡ് വാഹനങ്ങളിലേക്കാണ് ടാക്സികൾ മാറുകയെന്നും ദുബായ് ഗതാഗത വകുപ്പ് വ്യക്തമാക്കി.
ദീര്‍ഘ...
യു.എ.ഇ.യിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രിയമേറുന്നതായി റിപ്പോര്‍ട്ട്. സെക്കന്റ് ഹാന്‍ഡ് മാര്‍ക്കറ്റുകളിലൂടെ വിറ്റഴിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണവും ഉയരുകയാണ്. കുതിച്ചുയരുന്ന ഇന്ധനവില, ദീർഘകാല ചെലവ് കുറയ്ക്കാനുള്ള വഴികൾ എന്നിവയാണ് ഇലക്ട്രിക് വാഹന മേഖലയുടെ ഡിമാന്റ്...
ദുബായ് പൊലീസിന് 100 എസ് യു വി വാഹനങ്ങൾ സംഭാവനയായി നല്കി പ്രമുഖ വ്യവസായി. അൽ ഹബ്തൂർ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഖലഫ് അഹമ്മദ് അൽ ഹബ്തൂരിയാണ് മിത്സുബിഷി പജേറോകൾ വാഹനങ്ങൾ ദുബായ്...