‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഭാവി തലമുറ നേതാക്കളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തന പദ്ധതികൾ തുടരുകയാണെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ക്ക് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ദുബായ് ലീഡർഷിപ്പ് ക്യാമ്പിലാണ് ഷെയ്ക്ക്...
സൗദി ജിദ്ദയിലെ താമസയിടങ്ങളിള് അധികൃതരുടെ പരിശോധന. മാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കാത്ത 180 താമസസ്ഥലങ്ങൾ നഗരസഭ അധികൃതര്‍ ഒഴിപ്പിച്ചു. വിദേശ തൊഴിലാളികൾ കൂട്ടത്തോടെ താമസിച്ച കേന്ദ്രങ്ങളാണ് ഒഴിപ്പിച്ചത്.
വ്യത്തിഹീനവും സുരക്ഷിതവുമല്ലാത്ത ഇടങ്ങളിലാണ് വിദേശ തൊഴിലാളികൾ കൂട്ടമായി...
അടിയന്തര പാസ്പോർട്ടിനും അനുബന്ധ സേവനങ്ങൾക്കുമായി ദുബായിലുളള കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ വാക്ക്-ഇൻ പാസ്പോർട്ട് സേവാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. മെയ് 22, 29 തീയതില്‍ ദുബായിലെയും ഷാർജയിലെയും നാല് ബിഎൽഎസ് ഇന്റർനാഷണൽ സർവീസ്...
എമിറേറ്റിലെ പൊതു ബീച്ചുകളിൽ ക്യാമ്പിംഗ് നിരോധിക്കാൻ റാസൽ ഖൈമ മുനിസിപ്പാലിറ്റിയുടെ തീരുമാനം. താമസക്കാരിൽ നിന്നും കടൽത്തീരത്ത് പോകുന്നവരിൽ നിന്നും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി വ്യക്തമാക്കി.
തീരപ്രദേശത്തെ അനുവദനീയമായ ക്യാമ്പിംഗ്...