‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: camel

spot_imgspot_img

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ സൗദി ഒട്ടക പാൽ ഒരു ലിറ്ററിന് 18...

അറബ് ജനതയോടൊപ്പം സഞ്ചരിച്ച മരുക്കപ്പൽ

2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഐക്യരാഷ്ട്രസഭയും സൌദിയും. ലോകത്താകമാനം തൊണ്ണൂറിലധികം രാജ്യങ്ങളിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ജീവിതത്തെ ഒട്ടകങ്ങൾ സ്വാധീനിക്കുന്നതായ കണക്കുകളുടെ പശ്ചാത്തലത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പ്രഖ്യാപനം ഉണ്ടായത്. സമാനമായിഅറബ് സംസ്‌കാരത്തിലും ജനജീവിതത്തിലും ചേർന്നുനിൽക്കുന്ന ഒട്ടകങ്ങളുടെ പ്രസക്തി...

പന്തയത്തില്‍ തോറ്റു ; ശപഥം പാലിക്കാന്‍ ഒട്ടകപ്പുറത്തേറി സൗദി യുവതിയുടെ ദീര്‍ഘദൂരയാത്ര

ക‍ഴിഞ്ഞ ഡിസംബറിൽ റിയാദിൽ നടന്ന കിങ് അബ്ദുൽ അസീസ് ഒട്ടകയോട്ട മത്സരത്തിൽ തോറ്റ സൗദി വനിത വാക്ക് പാലിക്കാന്‍ തീരുമാനിച്ചു. പന്തയത്തില്‍ തോറ്റാല്‍ സ്വദേശത്തേക്ക് ഒട്ടകപ്പുറത്തേറി യാത്ര നടത്തുമെന്നായിരുന്നു റഷ അൽ-ഖുറേഷിയുടെ ശപഥം....

പുണ്യഭൂമിയില്‍ ഒട്ടകങ്ങളെ പ്രവേശിപ്പിക്കില്ല; സുരക്ഷാ നിയന്ത്രണങ്ങൾ കര്‍ശനമാക്കുന്നു

കോവിഡ്, കുരങ്ങുപനി തുടങ്ങി പകര്‍ച്ച വ്യാധികളുടെ പശ്ചാത്തലത്തില്‍ മുന്‍ കരുതല്‍ നീക്കവുമായി സൗദി. ഹജ്ജ് സീസണില്‍ ഒട്ടകങ്ങൾ പുണ്യസ്ഥലങ്ങളില്‍ പ്രവേശിക്കുന്നത് തടയും. മ്യഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ച്ച വ്യാധികൾ പടരുന്നത് ഒ‍ഴിവാക്കാനും നടപടികൾ. ഹജ്ജിന്...