‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈത്തിൽ ബയോമെട്രിക് ഹാജർ നില ശക്തമാക്കിയതോടെ ഓഫീസുകളിൽ ജീവനക്കാരുടെ സാന്നിധ്യം ഉയർന്നതായി റിപ്പോർട്ടുകൾ. രാവിലെ ജോലിക്കെത്തുമ്പോൾ പഞ്ച് ഇൻ ചെയ്യുകയും രണ്ടുമണിക്കൂറിന് ശേഷം വീണ്ടും പഞ്ച് ചെയ്ത് ഹാജർ ഉറപ്പാക്കുകയും വേണമെന്നാണ് പുതിയ...
കുവൈറ്റിൽ ബയോമെട്രിക് രജിസ്ട്രേഷൻ ഇനി രണ്ട് മാസം കൂടി. സ്വദേശികൾക്കും പ്രവാസികൾക്കും ബയോമെട്രിക് രജിസ്ട്രേഷന് നൽകിയ സമയപരിധി ഒരുമാസം പിന്നിടുകയാണ്. മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ ബയോമെട്രിക് രജിസ്ട്രേഷന് പൂർത്തിയാക്കാൻ നേരത്തേ...
കുവൈത്തിലെത്തുന്ന യാത്രക്കാർക്ക് വിരലടയാളം നിർബന്ധമാക്കി. വിമാനത്താവളത്തിൽ ഏർപ്പെടുത്തിയ ബയോമെട്രിക് വിരലടയാള സംവിധാനം രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലേക്കും വ്യാപിപ്പിച്ചു. സ്വദേശി, വിദേശി യാത്രക്കാരെല്ലാം കുവൈത്തിലേക്കു വരുമ്പോൾ വിരലയാളം രേഖപ്പെടുത്തണം.
ഇതുവരെ വിരലടയാളം രേഖപ്പെടുത്താത്തവർക്ക് ഹവല്ലി,...
പുതിയ ബയോമെട്രിക് സംവിധാനം നിലവിൽ വന്നതോടെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാർക്ക് ഇനി പാസ്‌പോർട്ടോ ബോർഡിംഗ് പാസോ ആവശ്യമില്ല. യാത്രക്കാർ പാസ്‌പോർട്ടോ ഐഡിയോ കാണിക്കേണ്ടതില്ലെന്ന് എയർപോർട്ട് പാസ്‌പോർട്ട് അഫയേഴ്‌സ് സെക്ടർ അസിസ്റ്റന്റ് ജനറൽ...
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലും തുറമുഖങ്ങളിലും രാജ്യാതിർത്തികളിലും ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനം. സുരക്ഷാ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നീക്കം. അടുത്ത ജനുവരി മുതല്‍ ബയോമെട്രിക് പരിശോധന നിലവില്‍ വരും.
ഇതോടെ വ്യാജരേഖ ചമയ്ക്കുന്നവരും, നാടുകടത്തപ്പെട്ടവരും...
അബുദാബി വിമാനത്താവളത്തിലെ മിഡ്ഫീൽഡ് ടെർമിനലിൽ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തുന്നു. മുഖം നോക്കി തിരിച്ചറിയാവുന്ന സംവിധാനം നിലവില്‍ വരുന്നതോടെ എമിഗ്രേഷന്‍ ഉൾപ്പെടയുളള നടപടികൾ വേഗത്തിലാകും. ഇതോടെ പാസ്പോര്‍ട്ട്, എമിറേറ്റ്സ് െഎഡി തുടങ്ങിയ രേഖകൾ ഇല്ലാതെതന്നെ...