‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കുവൈറ്റിൽ അറസ്റ്റിലായ 19 മലയാളികള്‍ ഉള്‍പ്പെട്ട 34 ഇന്ത്യക്കാരായ നഴ്സുമാരെ മോചിപ്പിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും അധികാരികളുമായി സംസാരിച്ചു വരികയാണെന്നും...
തൊഴില്‍ നിയമ ലംഘകരേയും താമസ നിയമലംഘകരേയും കണ്ടെത്തി നാടുകടത്തുന്നതിനുള്ള പരിശോധന കുവൈറ്റില്‍ ശക്തമായി തുടരുന്നു. ജനറല്‍ ഡിപാര്‍ട്ട്മെന്റ് ഓഫ് റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍, ട്രൈപാര്‍ട്ടി കമ്മിറ്റി ഡിപ്പാര്‍ട്ട്മെൻ്റ് എന്നിവ സംയുക്ത ആഭിമുഖ്യത്തിലാണ് പരിശോധനാ...
കേരളത്തിലെ കുപ്രസിദ്ധ കുറ്റവാളി ബണ്ടിചോറിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ മോഷണം നടത്തിയ യുവാവ് ദുബായിൽ പിടിയിലായി. 28 വയസ്സുളള യുവാവാണ് മദ്യലഹരിയിൽ ആഡംബര വാഹനമായ റേഞ്ച് റോവർ മോഷ്ടിച്ച് കടന്നുകളഞ്ഞത്. ഏഷ്യൻ യുവതി താമസസ്ഥലത്തിന്...
സൗദിയിൽ അനധികൃതമായി സംഭാവന പിരിച്ച ഇമാം അറസ്റ്റില്‍. സൗദി ഇസ്ലാമിക കാര്യ, കോള്‍ ആന്‍ഡ് ഗൈഡന്‍സ് മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍വൈസറി സംഘമാണ് ഇമാമിനെ പിടികൂടിയത്. ഇമാം പണമായും സാധനങ്ങളായും വ്യക്തികളില്‍ നിന്നും...
സൗദിയിലെ തിരക്കേറിയ റോഡില്‍ കോമാളി വേഷം ധരിച്ചെത്തിയ യുവാവ് വാഹന ഗതാഗതം തടസപ്പെടുത്തി.അല്‍ അഹ്സ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. വാഹനഗതാഗതം തടസ്സപ്പെടുത്തിയതോടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടപ്പോൺ യുവാവ് ഓടി...