‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ബില്ലുകളില്‍ അറബിക് നിര്‍ബന്ധമാക്കി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം. വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ, കടകൾ തുടങ്ങിയ എല്ലാ സ്ഥാപനങ്ങളും അവർ നൽകുന്ന എല്ലാ ബില്ലുകളിലും രസീതുകളിലും അറബിക് പ്രധാന ഭാഷയായി ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.
അറബിക്കിന് പുറമെ...
അറബി സംസാരിക്കുന്ന സഞ്ചാരികൾക്ക് ഇനി സുഖമായി ഇന്ത്യയിലേയ്ക്ക് വരാം. ഭാഷയുടെ പ്രശ്നങ്ങൾ സഞ്ചാരികൾക്ക് തടസമാകില്ല. കാരണം സന്ദർശകർക്കായി അറബിക് ഭാഷാ വിവര ഹെൽപ്പ്ലൈൻ ആരംഭിച്ചിരിക്കുകയാണ് ഇന്ത്യൻ ടൂറിസം മന്ത്രാലയം.
ഇന്ത്യയുടെ ടൂറിസം, സാംസ്ക്കാരിക...
ഒരു കപ്പ് കാപ്പി ജീവിതം തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് ഒരു അറബ് പഴമൊഴി. അറബ് ജീവിതത്തിൽ അത്രമേൽ ആഴവും സ്വാധീനവുമുണ്ട് കാപ്പി എന്ന പാനീയത്തിന്. പൈതൃകത്തിൻ്റേയും സംസ്കാരത്തിൻ്റേയും മാത്രമല്ല, ആതിഥ്യമര്യാദയുടെ ഭാഗം കൂടിയാണത്. സൂഫി...
ജീവിത വിജയം തേടിയുളള കഠിനാധ്വാനം, അശ്രാന്ത പരിശ്രമം എന്നിവയാണ് തൃശൂർ വടക്കാഞ്ചേരി വരവൂർ സ്വദേശികളായ ജലീനയേയും ഭർത്താവ് ഹുസൈനേയും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെത്തിച്ചത്. റബ്ബർ ടാപ്പിംഗാണ് ഈ ദമ്പതികളുടെ വരുമാനമാർഗം. ഈ തിരക്കിനിടെ...
നിങ്ങളുടെ കയ്യക്ഷരം എങ്ങനെയാണ്. ഏറ്റവും നല്ല കയ്യക്ഷരം വേണമെന്നാണ് എല്ലാവരുടേയും ആഗ്രഹം. എന്നാൽ കയ്യക്ഷരത്തെ കലയാക്കിയ ചിലരുണ്ട്. മനോഹരമി എഴുതുന്നവർ. അങ്ങനെ അക്ഷരങ്ങളുടെ കലയായ കലിഗ്രാഫി ബിനാലെ ദുബായിൽ പുരോഗമിക്കുകയാണ്. യുഎഇയിലെ ഏറ്റവും...
അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരട് നിയമത്തിന് ചൊവ്വാഴ്ച ശൂറ കൗൺസിൽ അംഗീകാരം നൽകി. സർക്കാർ-സർക്കാരിതര ഏജൻസികളെ അറബി ഭാഷയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി നിർബന്ധിതരാക്കും. മറ്റുള്ളവർക്ക് അറബി ഭാഷ ഉപയോഗിക്കാൻ അനുവദനീയമായ സാഹചര്യങ്ങൾക്കായി...