‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: arab

spot_imgspot_img

പ്രാർത്ഥനകളാൽ പുതുമനുഷ്യനാക്കപ്പെടുന്ന റമദാൻ

റമദാൻ കാലം അവസാനിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. തീഷ്ണമായ പ്രാർത്ഥനകളിലൂടെ അവസാന ദിവസങ്ങളിലെ നോമ്പ് എടുക്കുകയാണ് വിശ്വാസികൾ. ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളിൽ പകലുകൾക്കാണ് ശ്രേഷ്ഠത കൽപ്പിക്കുന്നതെങ്കിൽ റമദാൻ അവസാന പത്തിൽ രാവുകൾക്ക് ശ്രേഷ്ഠതയേറും...

ഭക്തിയും പുണ്യവും നിറയുന്ന റമദാൻ കാലം

ഭക്തി സാന്ദ്രമാകുന്ന ഒരു റമദാൻ കാലം. വിശ്വാസികൾ പ്രാർത്ഥനയ്ക്ക് എത്തുന്ന മസ്ജിദുകൾ മുതൽ ആളുകൾ സംഘടിക്കുന്ന ഇടങ്ങളിലും സോഷ്യൽ മീഡിയ ഉളളടക്കങ്ങളിലും പ്രകടമാണത്. പകലെന്നോ രാത്രിയെന്നോ വെത്യാസമില്ലാതെ അറബ് ലോകത്ത് നാടും നഗരവും...

അറബ് വേഷങ്ങളിലുണ്ട് നാടിൻ്റെ ആത്മാവ്

വസ്ത്രസംസ്കാരത്തിൽ വൈവിധ്യങ്ങളുടെ നാടാണ് അറബ് ലോകം. നീളൻ കുപ്പായങ്ങളും പ്രത്യേക തലപ്പാവും വെത്യസ്ത മൂടുപടങ്ങളും ഇടകലർന്ന വസ്ത്ര ധാരണം. പ്രാദേശിക പാരമ്പര്യങ്ങൾക്കൊപ്പം വിശ്വാസവും പാശ്ചാത്യ ഫാഷനുമൊക്കെ ഒത്തുചേർന്ന വെത്യസ്തതയുടെ ലോകം. വേഷങ്ങളിൽ കാലാവസ്ഥയും...

ബ്രിക്സ് കൂട്ടായ്മയിൽ യുഎഇയും; അംഗരാജ്യങ്ങളുടെ എണ്ണം ഇരട്ടിയാക്കും

ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇയും. സൗദി അറേബ്യ, ഇറാൻ, അർജൻ്റീന, എതോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കും അംഗരാജ്യമാകാൻ ക്ഷണം ലഭ്യമായി. കഴിഞ്ഞ ദിവസം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ ത​ല​സ്ഥാ​ന​മാ​യ ജോഹന്നാസ് ബർഗിൽ നടന്ന ഉച്ചകോടിയിലാണ്...

മുപ്പത്തിരണ്ടാമത് അറബ് ലീഗ് ഉച്ചകോടി വെള്ളിയാഴ്ച സൌദിയിൽ

മുപ്പത്തിരണ്ടാമത് അറബ് ലീഗ് ഉച്ചകോടി വെള്ളിയാഴ്ച സൌദിയിൽ നടക്കും. ഉച്ചകോടിക്ക് മുന്നോടിയായി സൗദിയിലെ ജിദ്ദയിൽ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേർന്നു. അറബ് ലീഗ് യോഗത്തിലേക്കുള്ള ചർച്ചാ വിഷയങ്ങളും കരടും മന്ത്രിമാരുടെ യോഗം തയ്യാറാക്കി. സുഡാൻ...

നയതന്ത്രം ശക്തിപ്പെടുന്നു; കൈകോർത്ത് അറബ് രാജ്യങ്ങൾ

അറബ് മേഖലയിൽ വിവധ രാജ്യങ്ങൾ തമ്മിലുളള ഐക്യവും നയതന്ത്ര ബന്ധങ്ങളും ശക്തിപ്പെടുന്നതായി സൂചന. യുഎഇയും സൌദിയും ഉൾപ്പടെ മുൻനിര രാജ്യങ്ങൾ നടത്തുന്ന ഇടപെടുകളാണ് ഫലം കാണുന്നത്. ജിസിസി കൌൺസിലിൻ്റെ പ്രവർത്തനവും അറബ് ഐക്യത്തിന്...