‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അൽഐനിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരണപ്പെട്ടു. ചക്കരക്കൽ മൗവ്വഞ്ചേരി സ്വദേശി അബ്ദുൽ ഹക്കീം (24) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഹക്കീം ഓടിച്ച കാർ ട്രെയിലറിൽ ഇടിക്കുകയായിരുന്നു.
അടുത്തയാഴ്ച...
അൽ ഐനിലൂടെ സഞ്ചരിക്കുന്നവർക്ക് ഒരു അറിയിപ്പ്. അൽ ഐനിലെ മൂന്ന് റോഡുകൾ മൂന്ന് മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചിരിക്കുകയാണ്. അറിയിപ്പ് പ്രകാരം ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്ന്...
ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരുമില്ല. വിവിധ രൂപത്തിലും നിറത്തിലും രുചിയിലും ഇന്ന് വിഭവങ്ങൾ ലഭ്യമാണ്. വീട്ടിലെ അടുക്കളകളിൽ നിന്ന് ഹോട്ടലുകളിലേക്ക് ഭക്ഷണം ചേക്കേറിയപ്പോൾ രൂപം തന്നെ മാറിപ്പോയി. വിവിധ തരം പച്ചക്കറികളും പഴങ്ങളും...
പൂച്ചെണ്ടുകൾ ഇഷ്ടപ്പെടാത്ത ആരുണ്ട്? പല വർണ്ണത്തിലും വലുപ്പത്തിലുമുള്ള പൂക്കളുടെ നിറഞ്ഞ ബൊക്കെകൾ കാണാൻ തന്നെ എന്തൊരു ഭംഗിയാണ്. മനസ്സിന് കുളിർമ്മ നൽകുന്ന കാഴ്ചയാണ്.
പ്രകൃതിദത്ത പുഷ്പങ്ങളുടെ ഗിന്നസ് റെക്കോർഡ് നേടിയ പൂച്ചെണ്ട് കണ്ടിട്ടുണ്ടോ? അബുദാബി...
അബുദാബി അൽഐനിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് മൂന്ന് പേർക്ക് 50,000 ദിർഹം വീതം പിഴയും കമ്മ്യൂണിറ്റി സർവീസ് നടത്താനും ഉത്തരവിട്ടു. റോഡ് കഴുകാനാണ് കമ്മ്യൂണിറ്റി സർവീസിൽ ഉൾക്കൊള്ളിച്ചത്.
അശ്രദ്ധമായി വാഹനമോടിക്കുക, മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവൻ...