‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലൈസൻസില്ലാതെ ഇ-സിഗരറ്റുകൾ വിറ്റതിന് അജ്മാനിൽ രണ്ടുപേർ അറസ്റ്റിൽ. 7,97,555 ഇ-സിഗരറ്റുകൾ വില്പന നടത്തുകയും സംഭരിക്കുകയും ചെയ്തതിന് രണ്ട് ഏഷ്യൻ പൗരന്മാരെയാണ് അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തത്.
നികുതി വെട്ടിപ്പ് നടത്തി ലൈസൻസില്ലാതെ ഇ-സിഗരറ്റുകൾ വൻതോതിൽ...
വാഹനാപകടത്തിൽപ്പെട്ടവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ഓഫ് ഡ്യൂട്ടി ഡോക്ടറെ ആദരിച്ച് അജ്മാൻ പോലീസ്. അജ്മാൻ എമിറേറ്റിലെ മസ്ഫൂട്ട് ഏരിയയിൽ വച്ച് ഡോക്ടർ നൂർ സബാഹ് നസീർ വാഹനം ഓടിക്കുമ്പോൾ മുന്നിൽ ഒരു അപകടം...
കഴിഞ്ഞ വർഷം വിവിധ നിയമ ലംഘനങ്ങൾ നടത്തിയ 1,565 വാഹനങ്ങൾ സ്മാർട്ട് വെഹിക്കിൾ “ഹൗസ് അറസ്റ്റ്” സംവിധാനത്തിലൂടെ പിടിച്ചെടുത്തതായി അജ്മാൻ പോലീസ് ജനറൽ കമാൻഡിലെ ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെൻ്റ്.
പിടിച്ചെടുക്കുന്ന വാഹനങ്ങൾ ഒരു...
കുടുംബത്തെ പോറ്റാനാണ് പലരും നാടും വീട് വിട്ട് പ്രവാസ ജീവിതം നയിക്കുന്നത്. പ്രവാസ ജീവിതത്തിലൂടെ തങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയാണ് പലരും ആഗ്രഹിക്കുന്നത്. പ്രവാസ ജീവിതത്തിന്റെ പാതിവഴിയിൽ വീണുപോകുന്ന പല ജീവിതങ്ങളുമുണ്ട്.
പ്രവാസ ജീവിതം...
അജ്മാനിൽ ഏഷ്യൻ പൗരനായ ഒരാൾ അതേ രാജ്യക്കാരനെ സഹവാസിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനായി ഇറങ്ങുന്നതിനിടെ അജ്മാൻ പോലീസിന്റെ പിടിയിലായി. അൽ റൗദ മേഖലയിലാണ് സംഭവം. ഇരുവരുടെയും നാട്ടിലെ കുടുംബ വഴക്കിനെ തുടർന്നാണ്...
യുഎഇയിൽ ചൂട് കൂടുന്ന സാഹചര്യത്തിൽ പുറം തൊഴിലാളികൾക്ക് ആശ്വസമാകുകയാണ് അജ്മാൻ പൊലീസ്. വേനൽച്ചൂടിൽ പുറംജോലികളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും വിതരണം ചെയ്യുന്ന സംരംഭത്തിനാണ് അജ്മാൻ പൊലീസ് തുടക്കമിട്ടത്. 'ഞങ്ങൾ വരുന്നു...