‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: airways

spot_imgspot_img

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറായി നൊവാക് ദ്യോക്കോവിച്ച്

ഖത്തർ എയർവേയ്‌സിൻ്റെ ആഗോള ബ്രാൻഡ് അംബാസഡറും വെൽനസ് അഡ്വൈസറും ആയി ടെന്നീസ് ഇതിഹാസമായ നൊവാക് ദ്യോക്കോവിച്ച്. ഖത്തറിലെ ആൾട്ടിറ്റ്യൂഡ് വെൽനസ് സെൻ്ററിലാണ് സഹകരണ കരാർ പ്രഖ്യാപിച്ചത്. പുതിയ പങ്കാളിത്തത്തിൻ്റെ ഭാഗമായി ATP 500...

ഇത്തിഹാദ് എയർവേയ്‌സിൻ്റെ പേരിൽ വ്യാജപ്രചരണം; പരാതിയുമായി കമ്പനി

യുഎഇയുട ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിൻ്റെ പേരിൽ വ്യാജപ്രചരണം. ഇത്തിഹാദ് എയർവേയ്‌സ് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റിങ് നടത്തുന്നു എന്ന രീതിയിൽ സോഷ്യൽ മീഡിയ വഴിയാണ് വ്യാജപ്രചരണം നടക്കുന്നത്. എന്നാൽ ഇത്തരം നീക്കമില്ലെന്നും...

കൃത്യനിഷ്ഠയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല; കുവൈത്ത് എയർവേയ്സിന് രണ്ടാം സ്ഥാനം

കൃത്യനിഷ്‌ഠയുടെ കാര്യത്തിൽ കുവൈത്ത് എയർവേയ്‌സ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അതുകൊണ്ടുതന്നെ എയർലൈനുകളിൽ സമയനിഷ്ഠയിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുകയാണ് കുവൈത്ത് എയർവേയ്സ്. എയർലൈൻ ഡാറ്റ വിശകലനരംഗത്ത് പ്രശസ്‌തമായ സിറിയം വെബ്സൈറ്റിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ്...

ഇത്തിഹാദ് എയർവേസിൽ വമ്പൻ റിക്രൂട്ട്മെൻ്റ്; പ്രവൃത്തിപരിചയം ഇല്ലാത്തവർക്കും അവസരം

വമ്പൻ റിക്രൂട്ട്മെൻ്റുമായി രംഗത്തെത്തുകയാണ് ഇത്തിഹാദ് എയർവേസ്. ഈ വര്‍ഷം അവസാനത്തോടെ 1,000 ക്യാബിന്‍ ക്രൂവിനെ നിയമിക്കാനൊരുങ്ങുകയാണ് കമ്പനി. ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കുകയോ ഇത്തിഹാദിന്‍റെ careers.etihad.com എന്ന വെബ്സൈറ്റ് വഴിയൊ താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന്...

കത്രീന കൈഫ് ഇത്തിഹാദ് എയര്‍വേസ് ബ്രാന്‍ഡ് അംബാസഡര്‍

യുഎഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍വേയ്‌സിൻ്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി ബോളിവുഡ് നടി കത്രീന കൈഫിനെ നിയമിച്ചു.കത്രീന അഭിനയിച്ച ഇത്തിഹാദ് എയര്‍വേയ്‌സിൻ്റെ ആദ്യ പരസ്യചിത്രവും ഇതിനകം പുറത്തിറങ്ങി. വിമാനയാത്രാ സൗകര്യം, സേവന നിലവാരം,...

ജപ്പാൻ, സിംഗപ്പൂർ, ഖത്തർ എയർവേയ്സുകൾ മുൻനിരയിൽ

മികച്ച ഇൻ്റർനാഷനൽ എയർലൈനുകളുടെ പട്ടികയിൽ ഖത്തർ എയർവേയ്‌സ് മൂന്നാം സ്ഥാനത്ത്. യുഎസ് ആസ്ഥാനമായുള്ള ലഗേജ് സ്റ്റോറേജ് കമ്പനിയായ ബൗൺസിൻ്റെ 2023 എയർലൈൻ പട്ടികയിലാണ് ഖത്തർ എയർവേസ് മുന്നിലെത്തിയത്. പുറത്തുവിട്ടത്. പട്ടികയിൽ ജപ്പാൻ എയർവേസ് ഒന്നാം...