‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് വഴികടന്നുപോകുന്ന യാത്രക്കാർക്ക് ഗ്രൗണ്ട് സർവീസുകൾ കാര്യക്ഷമമാക്കുന്നതിൽ പുതിയ കരാർ. അബുദാബി എയർപോർട്ടും എഡിക്യു ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയർപോർട്ട് സർവീസസും ഇതുമായി ബന്ധപ്പെട്ട ദീർഘകാല പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു.
അബുദാബി...
വിസിറ്റിങ് വിസയിൽ യുഎഇയിലേയ്ക്ക് പോകാൻ തയ്യാറെടുക്കുകയാണോ നിങ്ങൾ. എങ്കിൽ ഇനി യാത്രയ്ക്ക് മുമ്പ് കയ്യിൽ കരുതേണ്ട ചില കാര്യങ്ങളുണ്ട്. എന്തൊക്കെയാണെന്നല്ലേ. വിസ, മടക്ക യാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് അഥവാ താമസ വിവരങ്ങൾ,...
ഒമാനിലെ ടൂറിസം മേഖലയുടെ വികസനത്തിനായി പുതിയ പദ്ധതികൾ ആവിഷ്കരിച്ച് അധികൃതർ. രാജ്യത്ത് പുതിയതായി ആറ് വിമാനത്താവളങ്ങൾ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സിവിൽ ഏവിയേഷൻ അതോറിറ്റി. 2028-2029 ഓടെ അവയിൽ മിക്ക വിമാനത്താവളങ്ങളും പ്രവർത്തനക്ഷമമാകുമെന്ന് സിവിൽ...
ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വനിതയാരാണെന്ന് ചോദിച്ചാൽ മിക്കവരുടെയും അഭിപ്രായം ഐശ്വര്യ റായ് എന്നാകും. സിനിമയ്ക്ക് പുറമെ വിവിധ പരിപാടികളിൽ തിളങ്ങാറുള്ള ഐശ്വര്യ വർഷങ്ങളായി കാൻ ചലച്ചിത്രമേളയിലെ റെഡ് കാർപറ്റിലെ നിറസാന്നിധ്യമാണ്. ഇത്തവണയും ചലച്ചിത്രമേളയുടെ...
ദുബായ് ഇന്റെർനാഷണൽ എയർപോർട്ടിൽ നിന്നുള്ള എമിറേറ്റ്സ്, ഫ്ലൈദുബായ് സർവ്വീസുകൾ സാധാരണ ഗതിയിലേക്ക് മടങ്ങുന്നു. ഏപ്രിൽ 20 മുതൽ ഫ്ലൈറ്റ് ഷെഡ്യൂളുകൾ പുനഃസ്ഥാപിച്ചതായി എമിറേറ്റ്സ് സിഇഒ ടിം ക്ലാർക്ക് പറഞ്ഞു. എയർപോർട്ട് ട്രാൻസിറ്റ് ഏരിയയിൽ...