‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
വായുവിന്റെ ഗുണനിലവാരം അളക്കുന്നതിനുള്ള നൂതന സംവിധാനം ആരംഭിച്ച് ദുബായ്. ദുബായിലെ ജബൽ അലി ഏരിയയിലാണ് ആദ്യത്തെ സ്ഥിരമായ വായു ഗുണനിലവാര നിരീക്ഷണ സ്റ്റേഷൻ അനാച്ഛാദനം ചെയ്തത്. പോർട്ട്, കസ്റ്റംസ്, ഫ്രീ സോൺ കോർപ്പറേഷൻ...
സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനമായ റിയാദ് എയർ രാജ്യത്തിൻ്റെ തലസ്ഥാനത്തിന് മുകളിലൂടെ ആദ്യ പറക്കൽ പൂർത്തിയാക്കി.തിങ്കളാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ റിയാദിന് മുകളിലൂടെയാണ് റിയാദ് എയറിൻ്റെ ബോയിംഗ് 787...
സൗദി അറേബ്യയുടെ പുതിയ വിമാനകമ്പനിയായ റിയാദ് എയർ വിമാനങ്ങളുടെ ലിവറി പുറത്തിറക്കി. രണ്ട് ലിവറി ഡിസൈനുകളിൽ ആദ്യത്തേതാണ് പുറത്തിറക്കിയത്. അത്യാധുനിക സാങ്കേതികവിദ്യയുടെയും കാലാതീതമായ ചാരുതയുടെയും സമന്വയം" എന്നാണ് നീല നിറത്തിലുളള വിമാനങ്ങളുടെ ചിത്രം...
കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ നീക്കം. ഇതോടെ എയർ ഇന്ത്യ എക്സ്പ്രസിൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ടിക്കറ്റ് നിരക്കായി. 2 മുതൽ 12 വയസ്സു വരെയുള്ള കുട്ടികൾക്ക് അടിസ്ഥാന നിരക്കിൻ്റെ...
സൗദി അറേബ്യയിൽ പുതിയ ദേശീയ വിമാനക്കമ്പനി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രിയും പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ചെയർമാനും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാൻ. പിഐഎഫ് ഉടമസ്ഥതയിലുള്ള കമ്പനിയായിരിക്കും സ്ഥാപിക്കുകയെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട്...
കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിന്തിരമായി തിരിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
കരിപ്പൂർ വിമാനത്താവളത്തിൽ...