‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ലോക എഐ ഉച്ചകോടിക്ക് വേദിയൊരുക്കി ഖത്തർ. ദോഹ എക്സിബിഷൻ & കൺവെൻഷൻ സെൻ്ററിൽ 2024 ഡിസംബർ 10, 11 തീയതികളിലായാണ് ഉച്ചകോടി നടക്കുക. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൻ്റെ പിന്തുണയോടെയാണ് ലോക...
ഹോളിവുഡ് ക്ലാസിക്ക് സിനിമകളിലെ ഗെറ്റപ്പിൽ എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. എ.ഐ സാങ്കേതിവിദ്യയിലൂടെയാണ് ഇരുവരെയും ഹോളിവുഡ് കഥാപാത്രങ്ങളാക്കി മാറ്റിയത്.
ആദ്യം മോഹൻലാലിന്റെ ചിത്രങ്ങളാണ് ഇത്തരത്തിൽ പ്രത്യക്ഷപ്പെട്ടത്. പിന്നാലെ മമ്മൂട്ടിയുടെ ഹോളിവുഡ് ഗെറ്റുപ്പും...
രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫറൻസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി ദുബായ്. 2025 ഏപ്രിൽ 15 മുതൽ 17 വരെയാണ് സമ്മേളനം നടത്തപ്പെടുക.
പൊതുസേവനങ്ങളും വിദ്യാഭ്യാസത്തിൻ്റെ നിലവാരവും മെച്ചപ്പെടുത്തുന്നതിന് നിർമിത ബുദ്ധി എങ്ങനെ ഉപയോഗിക്കാം എന്നതാകും കോൺഫറൻസിലെ...
അബുദാബിയിൽ നിർമിത ബുദ്ധി സംരംഭങ്ങൾക്ക് വൻ വളർച്ച. 6 മാസത്തിനിടെ എമിറേറ്റിൽ ആരംഭിച്ചത് 90 എഐ കമ്പനികളാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 41.3 ശതമാനം വർധനവാണ് ഈ മേഖലയിൽ...
എഐയുടെ സഹായത്തോടെ ചരക്കുനീക്കം നടത്താനൊരുങ്ങി എയർ ഇന്ത്യ. ഇതിന്റെ ഭാഗമായി വിമാന സർവീസിന്റെ കാർഗോ ഡിജിറ്റലൈസേഷൻ വിപുലീകരണത്തിനായി സോഫ്റ്റ്വെയർ നിർമ്മിച്ച് നൽകാൻ ഐബിഎസുമായി എയർ ഇന്ത്യ കരാറിൽ ഒപ്പുവെച്ചു. ഇതോടെ കർഗോ-ബിസിനസ് രംഗത്ത്...
ദുബായിലെ സ്കൂളുകളിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ യോഗ്യത നേടിയ അധ്യാപകരെ ഉടൻ ലഭ്യമാക്കാൻ പദ്ധതി. എമിറേറ്റിലെ അധ്യാപകർക്കായി എഐ ഉപയോഗത്തിലും അതിൻ്റെ ആപ്ലിക്കേഷനുകളിലും പരിശീലനം നൽകുന്നതിനുള്ള ഒരു പ്രോഗ്രാം ആരംഭിക്കുമെന്ന് ദുബായ് കിരീടാവകാശി...