‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: agreement

spot_imgspot_img

ഇന്ത്യ – കുവൈത്ത് ബന്ധം വളരുന്നു; പ്രതിരോധം ഉൾപ്പെടെ നാല് മേഖലകളിൽ ധാരണാപത്രം ഒപ്പിട്ടു

ഇന്ത്യ - കുവൈത്ത് ബന്ധം കൂടുതൽ ശക്തിപ്രാപിക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്ര പങ്കാളിത്തം ഉയർത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹും...

ഗ്ലോബൽ എൻട്രി കരാറിൽ ഒപ്പുവച്ച് യുഎഇയും യുഎസും

ഗ്ലോബൽ എൻട്രി പ്രോഗ്രാമിൻ്റെ ഭാഗമായുള്ള കരാറിൽ ഒപ്പുവച്ച് യു.എ.ഇയും യു.എസും. എമിറാത്തികൾക്ക് അതിർത്തി കടന്നുള്ള യാത്ര സുഗമമാക്കാനുള്ള നീക്കത്തിൽ യുഎഇ ആഭ്യന്തര മന്ത്രാലയവും യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പും തമ്മിലാണ് കരാർ ഒപ്പിട്ടത്...

എമിറേറ്റ്സ് കാർഗോ പുതിയ അഞ്ച് ബോയിം​ഗ് ചരക്ക് വിമാനങ്ങൾക്കായി കരാർ ഒപ്പിട്ടു

എമിറേറ്റ്സ് കാർഗോ സേവനം മെച്ചപ്പെടുത്തുന്നതിനായി പുതിയ കരാർ. പുതുതായി അഞ്ച് ബോയിം​ഗ് 777Fs ചരക്ക് വിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് എമിറേറ്റ്സ് സ്കൈ കാർ​ഗോയും അമേരിക്കയിലെ വിമാന നിർമാതാക്കളായ ബോയിം​ഗും തമ്മിലാണ് കരാർ ഒപ്പിട്ടത്. വിമാനങ്ങൾ...

ഹൈഡ്രജൻ ബസുകളുമായി ദുബായ് ; ആർടിഎ കരാറിൽ ഒപ്പിട്ടു

ദുബായിൽ പരിസ്ഥിതി സൗഹാർദ്ദ ഹൈഡ്രജൻ ബസുകൾ പരീക്ഷിക്കുന്നതിന് നീക്കം. ആദ്യ ചുവടുവയ്പ്പായി ഗതാഗതഗ വകുപ്പ് (ആർ.ടി.എ) സ്വൈഡൻ ട്രേഡിങ് കമ്പനിയുമായി കരാർ ഒപ്പിട്ടു ആർടിഎയിലെ പൊതുഗതാഗത ഏജൻസി സി.ഇ.ഒ. അഹമ്മദ് ഹാഷിം ബഹ്റോസ്യൻ,...

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പിട്ട് യു.എ.ഇയും കൊറിയയും

സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവച്ച് യു.എ.ഇയും കൊറിയയും. യുഎഇ പ്രസിഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, കൊറിയൻ പ്രസിഡൻ്റ് യൂൻ സുക് എന്നിവരുടെ സാനിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ. ഷെയ്ഖ്...

എയർപോർട്ട് ഗ്രൗണ്ട് സർവീസുകൾ ശക്തിപ്പെടുത്താൻ പങ്കാളിത്ത കരാർ ഒപ്പിട്ടു

അബുദാബി സായിദ് ഇൻ്റർനാഷണൽ എയർപോർട്ട് വഴികടന്നുപോകുന്ന യാത്രക്കാർക്ക് ഗ്രൗണ്ട് സർവീസുകൾ കാര്യക്ഷമമാക്കുന്നതിൽ പുതിയ കരാർ. അബുദാബി എയർപോർട്ടും എഡിക്യു ഉടമസ്ഥതയിലുള്ള ഇത്തിഹാദ് എയർപോർട്ട് സർവീസസും ഇതുമായി ബന്ധപ്പെട്ട ദീർഘകാല പങ്കാളിത്ത കരാറിൽ ഒപ്പുവച്ചു. അബുദാബി...