‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ട്വന്റി20 ലോകകപ്പിൽ അട്ടിമറികൾ തുടർക്കഥയാകുകയാണ്. അപ്രതീക്ഷിത വിജയങ്ങൾക്കും പരാജയങ്ങൾക്കും സാക്ഷിയാകുന്ന ലോകകപ്പിൽ അവസാന കിരീടം ആര് ചൂടും എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകരുടെ ആശങ്ക. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെതിരെ സൂപ്പർ ഓവറിൽ അമേരിക്ക...
ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന് വീണ്ടും വിജയം. ലോകചാമ്പ്യൻമാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ചതിന് പിന്നാലെ കരുത്തരായ പാകിസ്ഥാനെയും മുട്ടുകുത്തിച്ചു. പാക്കിസ്ഥാൻ ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം ഒരോവർ ബാക്കിയാക്കിയാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്.
വമ്പന്മാർക്കു മുന്നിൽ പതറാതെ...
ഓരോ അധ്യായത്തിലും പുതുയുഗങ്ങൾ പിറക്കുന്ന തേരോട്ടമാണ് ക്രിക്കറ്റ്. വാശിയേറിയ പോരാട്ടങ്ങൾക്കും പടപൊരുതലുകൾക്കും വേദിയാകാറുള്ള ക്രിക്കറ്റ് പലപ്പോഴും മൈതാനങ്ങളിൽ അത്ഭുതങ്ങൾ തന്നെ സൃഷ്ടിക്കാറുണ്ട്. ഓരോ മാച്ചും വാതിൽക്കലെത്തുമ്പോഴും പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കാറ്റിൽ പറത്തി അപ്രതീക്ഷിത...
ഏകദിന ലോകകപ്പ് മത്സരത്തിന് ശേഷം വിരമിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്റെ യുവ പേസർ നവീൻ ഉൾഹഖ്. ഏകദിന ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാനാണ് ഈ 24 വയസ്സുകാരന്റെ തീരുമാനം. 2016ൽ അഫ്ഗാനിസ്ഥാനുവേണ്ടി ഏകദിന മത്സരത്തിലാണ് നവീൻ അരങ്ങേറിയത്....
പാകിസ്ഥാനിലും അഫ്‍ഗാനിസ്ഥാനിലുമായി ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ ഒൻപത് മരണം. മൂന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു.
നിരവധി വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകൾ.
വടക്കൻ അഫ്‍ഗാൻ പ്രവിശ്യ ബദക്ഷന് സമീപം ഹിന്ദുകുഷ് പര്‍വത മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിയില്‍ നിന്ന്...
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പൂർണമായും കയ്യേറിയതോടെ ബാൽഖ് പ്രവിശ്യയിലെ സ്ത്രീകൾക്ക് ചികിത്സയ്ക്കായി പുരുഷ ഡോക്ടറെ കാണാൻ കഴിയില്ല എന്ന പുതിയ നിയമം വന്നു.
പബ്ലിക് അഫയേഴ്‌സ് ആൻഡ് ഹിയറിങ് ഓഫ് താലിബാൻ കംപ്ലയിന്റ്‌സ്...