‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
കാർബൺ പുറന്തള്ളൽ കുറയ്ക്കുന്ന പദ്ധതികൾക്കായി 8,440 കോടി വകയിരുത്തുന്ന ബജറ്റിന് അംഗീകാരം നൽകി യുഎഇ എണ്ണക്കമ്പനിയായ അഡ്നോക്. കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികളും പുതിയ സാങ്കേതികവിദ്യകളും സംവിധാനങ്ങളും വികസിപ്പിക്കുന്നതിനും നടപ്പിലാക്കുന്നതിനുമാണ്...
മിഡിൽ ഈസ്റ്റിലെ ഏറ്റവും ബ്രാന്റ് മൂല്യമുള്ള കമ്പനികളെന്ന സ്ഥാനം വീണ്ടും നിലനിർത്തി സൗദിയുടെയും യുഎഇയുടെയും ഊർജ ഭീമന്മാർ. സൗദി അറേബ്യയുടെ അറാംകോയാണ് ലിസ്റ്റിൽ ഒന്നാം ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനം യുഎഇയുടെ അഡ്നോകും...
അബുദാബിയ്ക്കും അൽ ദഫ്രയിലെ അൽ ദന്നയ്ക്കുമിടയിൽ പുതിയ റെയിൽവേ സ്ഥാപിക്കാനൊരുങ്ങി എത്തിഹാദ് റെയിൽ. യുഎഇ നാഷണൽ റെയിൽ നെറ്റ് വർക്കിന്റെ ഡെവലപ്പറും ഓപ്പറേറ്ററുമായ ഇത്തിഹാദ് റെയിലും അബുദാബി നാഷണൽ ഓയിൽ കമ്പനിയും (Adnoc)...
10 ബില്യൺ ദിർഹം മൂല്യമുള്ള എണ്ണ ഇതര ഉൽപന്നങ്ങളുടെ പ്രാദേശിക നിർമ്മാണത്തിനായി 30 പുതിയ കരാറുകളിൽ ഒപ്പുവെച്ചതായി അബുദാബി ആസ്ഥാനമായുള്ള ഊർജ്ജ ഭീമനായ അഡ്നോക്. 'മെയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്' പദ്ധതിയുടെ...
വാഹനങ്ങളുടെ സാങ്കേതിക പരിശോധനകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനായി അബുദാബിയിൽ മൊബൈൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സെന്റർ ആരംഭിച്ചു. അബുദാബി പോലീസും അബുദാബി നാഷണൽ ഓയിൽ കമ്പനി ഫോർ ഡിസ്ട്രിബൂഷനും (ADNOC) ചേർന്നാണ് ADNOC മൊബൈൽ...
കാർബൺ പുറന്തള്ളൽ 2045ഓടെ പൂജ്യത്തിലെത്തിക്കുമെന്ന് പ്രഖ്യാപിച്ച് അബുദാബി ദേശീയ ഓയിൽ കമ്പനി (അഡ്നോക്). 2050തോടെ പൂർത്തിയാക്കപ്പെടുമെന്ന് പ്രഖ്യാപിച്ച പദ്ധതി 5 വർഷം മുൻപേ പൂർത്തിയാക്കുമെന്നാണ് അഡ്നോക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും കാർബൺ പുറന്തള്ളൽ...