‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
തിരച്ചിലിനൊടുവിൽ ഷെമീലിനെ കണ്ടെത്തി. അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശിയെ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഒരുമനയൂർ കിണറിനു പടിഞ്ഞാറെ വശം കാളത്ത് സലീമിൻ്റെ മകൻ ഷെമീൽ (28) ആണ് മരിച്ചത്....
ഒരുമനയൂർ കാളത്ത് സലീമിന്റെ മകൻ ഷെമിലിനെ (28) അബുദാബിയിൽ ഒരു കാണാതായിട്ട് ഒരു മാസത്തിലേറെയായി. കാർഡിഫ് ജനറൽ ട്രാൻസ്പോർട്ട് എന്ന സ്ഥാപനത്തിൽ അക്കൗണ്ടന്റ് ആയിരുന്ന ഷെമീൽ എങ്ങോട്ട് പോയതാണ് എന്ന് ആർക്കുമറിയില്ല. അബുദാബി...
ലോകമെമ്പാടുമുള്ള വിശ്വാസികൾ നോമ്പ് നോറ്റ് പ്രാർത്ഥനയോടെ കാത്തിരുന്നു പുണ്യ ദിവസമെത്തി. ചെറിയ പെരുന്നാൾ ദിനത്തിൽ അമിതവേഗത്തിൽ വാഹനമോടിച്ച് പെരുന്നാൾ ആഘോഷങ്ങൾ ദുരന്തങ്ങളാക്കി മാറ്റരുതെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് അബുദാബി പോലീസ്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ...
വീടുവീടാന്തരം കയറിയിറങ്ങുന്ന ഭിക്ഷക്കാരെയും പൊതു നിരത്തുകളിൽ ഭിക്ഷ യാചിക്കുന്നവരെയും ഏറെ കണ്ടിട്ടുണ്ട്. എന്നാൽ യുഎഇയിൽ വളരെയേറെ തുക സമ്പാദിക്കുന്നതിനുള്ള ലാഭകരമായ മാർഗമായി സോഷ്യൽ മീഡിയയിലെ ഭിക്ഷാടനം മാറിയിരിക്കുകയാണ് എന്ന് അബുദാബി പോലീസ് വെളിപ്പെടുത്തി....
അബുദാബിയിലെ അൽ റൗദ റോഡിൽ ശനിയാഴ്ച രാത്രി വാഹനാപകടമുണ്ടായി. ഇതിനെത്തുടർന്ന് വാഹനമോടിക്കുന്നവർക്ക് അബുദാബി പോലീസ് ജാഗ്രതാ നിർദേശം നൽകി.
അപകട സ്ഥലത്ത് ഗതാഗത കുരുക്ക് രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മറ്റ് വാഹനങ്ങൾക്ക് കടന്ന്...
റോഡിലൂടെ അശ്രദ്ധമായി ഇ-സ്കൂട്ടറുകൾ ഓടിച്ച് അപകടങ്ങൾ ഉണ്ടാക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. നിയുക്ത സ്ഥലങ്ങളിൽ അല്ലാതെയും ആവശ്യമായ സംരക്ഷണ കവചങ്ങൾ ഇല്ലാതെയും റോഡുകളിൽ അശ്രദ്ധമായി ഇ- സ്കൂട്ടറുകൾ ഓടിക്കുന്ന കുട്ടികളുടെ ഒരു വീഡിയോയും...