‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.
യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.
അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.
2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.
ഗതാഗത നിയമ ലംഘനങ്ങൾക്ക് ഇളവ് നൽകുന്ന മുൻകൂർ പേയ്മെൻ്റ് സംരംഭം പ്രയോജനപ്പെടുത്താൻ ഡ്രൈവർമാരോട് നിർദ്ദേശിച്ച് അബുദാബി പോലീസ്.
ഗുരുതരമായ ലംഘനങ്ങൾ ഒഴികെയുള്ളവയ്ക്കാണ് ഈ സംരംഭം പ്രയോജനപ്പെടുത്താൻ സാധിക്കുന്നത്. നിയമ ലംഘനം നടത്തിയ തീയതി മുതൽ...
വാഹനങ്ങളിൽ നിന്ന് മനഃപൂർവം അമിതശബ്ദം ഉണ്ടാക്കുകയോ റോഡുകളിൽ അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കരുതെന്നുമുള്ള മുന്നറിയിപ്പുമായി വീണ്ടും അബുദാബി പോലീസ്. നിയമം ലംഘിക്കുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ "20" പ്രകാരം 2000 ദിർഹം...
അബുദാബി പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സ്, വിവിധ തന്ത്രപ്രധാന പങ്കാളികളുമായി സഹകരിച്ച്, ഒക്ടോബറിൽ നടക്കാനിരിക്കുന്ന യുഎഇ ബറാക്ക എക്സർസൈസ് 2023 ന്റെ ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
ഒക്ടോബർ 11-നാണ് അഭ്യാസം നടക്കുക. ദ്വിവത്സര പരിപാടിയായി ആസൂത്രണം ചെയ്തിരിക്കുന്ന...
നിയമവിരുദ്ധമായി വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി അബുദാബി പോലീസ്. അടിയന്തിര ഘട്ടങ്ങളിൽ വാഹനങ്ങൾ നിർത്തുന്നതിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലൈനുകളിലൂടെ ഉൾപ്പെടെ വാഹനങ്ങൾ ഓവർടേക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് അബുദാബി പോലീസ് അറിയിച്ചത്.
നിയമവിരുദ്ധമായി...