‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

Tag: 2023

spot_imgspot_img

കോലിക്ക് തുല്യം കോലി മാത്രം; ടി20 ലോകകപ്പിൽ താരത്തെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന് ബിസിസിഐയോട് രോഹിത്

നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ടീമിൽ വിരാട് കോലി ഉൾപ്പെടില്ലെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ താരത്തെ സ്ക്വാഡിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയാണ് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിൽ കോലിക്ക് തിളങ്ങാൻ കഴിയില്ലെന്നാണ് ബി.സി.സി.ഐയുടെയും സെലക്‌ടർമാരുടെയും നിലപാട്....

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്; ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും ഏറ്റുമുട്ടും

എ.എഫ്.സി ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന് ഇന്ന് തുടക്കം. ലുസൈൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഖത്തറും ലെബനനും തമ്മിൽ ഏറ്റുമുട്ടും. ഇന്ത്യൻസമയം ഇന്ന് രാത്രി 9.30-നാണ് മത്സരം ആരംഭിക്കുക. നിലവിലെ...

നേട്ടങ്ങൾ കൊയ്തെടുത്ത കായിക ലോകം

ഇന്ത്യൻ കായികരംഗത്തെ നാഴികക്കല്ലായ ഒരു വർഷം കൂടി വിടവാങ്ങാനൊരുങ്ങുന്നു. അതെ, 2023. മികച്ച പോരാട്ടങ്ങൾക്കും വലിയ നേട്ടങ്ങൾക്കും അപ്രതീക്ഷിത നിരാശകൾക്കും വഴിവെച്ച ഒരു വർഷം. ലോകകപ്പിൽ ഉൾപ്പെടെ ഇന്ത്യ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയപ്പോൾ...

ആകാശത്തോളം അഭിമാനമുയർത്തിയ യുഎഇ

2023 പടികടന്നിറങ്ങുമ്പോൾ യുഎഇയിൽ ഉണ്ടായ മാറ്റങ്ങളും പ്രധാന സംഭവങ്ങളും എന്തൊക്കെ ? പുതുവർഷത്തെ പുതിയ പ്രതീക്ഷകളിലേക്ക് നടന്നടുക്കുമ്പോൾ 2023നെ യുഎഇ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് നോക്കാം. പ്രവാസികളെ ബാധിക്കുന്നതും അല്ലാത്തതുമായ സുപ്രധാന നിയമമാറ്റങ്ങളിലേക്കും യുഎഇ...

റെക്കോർഡുകൾ തിരുത്തിയ ക്രിക്കറ്റ് കാലം

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വർഷമാണ് 2023. വിരാട് കോലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയുമുൾപ്പെടെയുള്ളവർ തകർത്ത് കളിച്ച വർഷം. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ലോകകപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യ ഒരു...

മലയാള സിനിമ @2023

2023 സിനിമാ ലോകത്തിന്റെയും പുതു പിറവിയായിരുന്നു. വിവിധ ഭാഷകൾ, വേറിട്ട ആശയങ്ങൾ, പുതിയ രൂപത്തിലും പുതിയ ഭാവത്തിലും സിനിമകൾ ജനിച്ചു. കയ്പ്പും മധുരവും നിറഞ്ഞ 'ഫലം' പോലെയായിരുന്നു സിനിമ. ചരിത്ര വിജയങ്ങൾ പോലെ...