രാജ്യത്ത് എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്കുള്ള കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്താനൊരുങ്ങി അമേരിക്ക. അമേരിക്കയിലേക്ക് പ്രവേശിക്കാൻ വിമാന യാത്രക്കാര്‍ക്കേർപ്പെടുത്തിയിരുന്ന നിര്‍ബന്ധിത കൊവിഡ് പരിശോധന നാളെ മുതല്‍ ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
വൈറ്റ് ഹൗസിലെ സഹ പ്രസ് സെക്രട്ടറി കെവിന്‍ മുനോസിന്റെ കാര്യാലയമാണ് വിവരം പുറത്തുവിട്ടത്. 2020 തുടക്കത്തില്‍ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തിയത് മുതൽക്കേ പാലിച്ചുവരുന്ന നിയന്ത്രണങ്ങളാണ് ഇപ്പോൾ നീക്കുന്നത്. കൊവിഡ് സമ്മര്‍ദ്ദത്തിലാക്കിയ എയര്‍ലൈന്‍ വ്യവസായത്തെ ഉത്തേജിപ്പിക്കാന്‍ കൂടിയാണ് ഈ ഇളവ് അനുവദിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോഴും അമേരിക്കയില്‍ കൊവിഡ് മരണങ്ങൾ അടുത്തിടെ വർധിച്ചതും തള്ളിക്കളയാൻ ആകില്ല.