ഗാസയിലെ വെടിനിർത്തൽ, ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് റിപ്പോർട്ട്‌ 

Date:

Share post:

ഗാസയിൽ വീണ്ടും വെടിനിർത്തൽ സാധ്യതകൾ സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കയിലേക്ക് പോകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് മാസം നീണ്ടുനിൽക്കുന്ന വെടിനിർത്തലിനുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. മാത്രമല്ല, അവശേഷിക്കുന്ന ബന്ദികളുടെ മോചനവും ഈ കാലയളവിൽ സാധ്യമാക്കും. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അമേരിക്കയിൽ എത്തും എന്നുമാണ് റിപ്പോർട്ട്‌.

എന്നാൽ ഈ വിഷയത്തിൽ ഖത്തർ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയേയും ഫോണിൽ വിളിച്ചിരുന്നു. അതേസമയം ഗസ്സയിൽ ഇസ്രായേൽ ജനീവ കരാർ ലംഘിക്കുകയാണെന്ന് ഖത്തർ അന്താരാഷ്ട്ര സഹകരണ മന്ത്രി ലുൽവ അൽ ഖാതിർ ആരോപിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, മരുന്നും ഭക്ഷണവും എത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന അന്താരാഷ്ട്ര നിയമം ഇസ്രായേൽ ഗൗനിക്കുന്നില്ലെന്നും ഖത്തർ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് ആർടിഎ

യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ദുബായിലെ ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായിക്കും അബുദാബിക്കും ഇടയിലുള്ള ബസ്...

സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസിൽ റെയ്ഡ് നടത്തി ആദായ നികുതി വകുപ്പ്

നടനും നിർമ്മാതാവും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. പറവ ഫിലിംസ് നടത്തിയ സാമ്പത്തിക...

ഏഴ് ദിവസത്തേയ്ക്ക് സൗജന്യ 53 ജിബി ഡാറ്റ; യുഎഇ ദേശീയ ദിനത്തിൽ വമ്പൻ ഓഫറുമായി ഡു

53-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സൗജന്യ ഡാറ്റ വാഗ്ദാനം ചെയ്ത് ടെലികോം ഓപ്പറേറ്റർ ഡു. എല്ലാ പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കൾക്കും ഏഴ് ദിവസത്തേക്ക് 53 ജിബി...

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോ; റിയാദ് മെട്രോ ഉദ്ഘാടനം ചെയ്ത് സൗദി ഭരണാധികാരി

ലോകത്തിലെ ഏറ്റവും നീളമുള്ള മെട്രോയായ റിയാദ് മെട്രോ ഉദ്ഘാടനം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവ് കൊട്ടാരത്തിൽ വെച്ചാണ് മെട്രോയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. 176...