നമുക്ക് മാറാം, പുതിയ ഊർജ്ജത്തിലേക്ക്..

Date:

Share post:

ഭൂഗോളത്തിൻ്റെ ഒരറ്റത്ത് ഒരു ചെറുമഴയിൽ മുങ്ങിപ്പോകുന്ന നഗരങ്ങൾ, മറുഭാഗത്ത് മഴയെ കാത്തിരിക്കുന്ന ഗ്രാമങ്ങൾ, മാറിമറിയുന്ന കാലാവസ്ഥയിൽ ചുട്ടുപൊളളുന്ന ചൂടിനെ മറികടക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യൽ, കാട്ടുതീയിൽ അമരുന്ന വൻകാടുകൾ, ഉഗ്രശക്തിയിൽ ആഞ്ഞടിക്കുന്ന തിരമാലകളും കൊടുങ്കാറ്റുകളും. പ്രകൃതി കലി തുളളുമ്പോൾ മനുഷ്യർ നിരാലംബരാവുകയാണ്.

കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, കാർബൺ ബഹിർഗമനം, ഊർജ്ജ ശോഷണം തുടങ്ങി ലോകം ഭയന്നുതുടങ്ങിയ പ്രതിഭാസങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.  ശ്വാശ്വത പരിഹാരങ്ങൾക്ക് വേഗത കൈവന്നില്ലെങ്കിൽ ഭൂമിയുടേയും ജീവജാലങ്ങളുടേയും അതിജീവനം അസാധ്യമാകുമെന്ന വിലയിരുത്തലുകൾക്ക് ഇടയിലാണ് യുഎൻ ആഭിമുഖ്യത്തിൽ യുഎഇയിൽ കാലാവസ്ഥ ഉച്ചകോടി കോപ് -28 നടക്കുന്നത്. കാലാവസ്ഥ വ്യതിയാനത്തിൻ്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുന്നതിന് ലോകം ഒരുമിച്ചുനിൽക്കേണ്ടതിൻ്റെ ആവശ്യകത വ്യക്തമാക്കുന്ന ഉച്ചകോടി.

പ്രകൃതിയെ നിലനിർത്തേണ്ടതിന് നൂതനവും സംയോജിതവുമായ പരിഹാരങ്ങൾ തേടിയുളള ലോകത്തിൻ്റെ യാത്രയിൽ പുതിയ വഴികൾ ഉരുത്തിരിയുകയാണ് 12 ദിവസം നീണ്ടു നിൽക്കുന്ന ഉച്ചകോടിയിൽ. ലോക രാജ്യങ്ങളുമായി സഹകരിച്ച് പുതിയ ഊർജ്ജ സ്ത്രോതസ്സുകൾ കണ്ടെത്തുക എന്നതാണ് പ്രാഥമിക കടമ്പ. ഓരോ രാജ്യങ്ങളും പുതിയ പദ്ധതികൾ ആവിഷ്കരിക്കുകയും ഉച്ചകോടിയിൽ അവതരിപ്പിച്ച് പിന്തുണ നേടുകയും ചെയ്യുന്നു.

ആഗോള കാലാവസ്ഥ പരിഹാരങ്ങൾക്കായി 30 ബില്യൺ യുഎസ് ഡോളർ ഫണ്ട് എന്ന പ്രഖ്യാപനത്തിന് യുഎഇയാണ് മുന്നൊരുക്കം നടത്തിയത്. ലോകരാജ്യങ്ങളെ ഒരുമിപ്പിച്ചു കൊണ്ടൊരു പോരാട്ടം. വികസിത രാജ്യങ്ങൾക്കൊപ്പം വികസ്വര രാജ്യങ്ങളേയും ദരിദ്ര രാജ്യങ്ങളേയും ഒരേലക്ഷ്യത്തിലേക്ക് ഒരുമിപ്പിക്കുന്ന നീക്കം. കാർബൻ പുറന്തള്ളൽ കുറയ്ക്കുന്ന നെറ്റ് സീറോ പദ്ധതിയാണ് യുഎഇയുടെ മറ്റൊരു മുദ്രാവാക്യം.

 

2050 ഓടെ വൈദ്യുതി, ജല മേഖലകളിൽ നെറ്റ് സീറോ യാഥാർത്ഥ്യമാക്കുകയാണ് യുഎഇയുടെ ലക്ഷ്യം. സുസ്ഥിര ഊർജത്തിലെ നിക്ഷേപം വർദ്ധിപ്പിക്കുകയും ഉർജ്ജ ഉറവിടങ്ങൾ വൈവിധ്യവത്കരിക്കുകയും ചെയ്യുകയാണ് പ്രധാനം. ഇതിനായി സൗരോർജ്ജം, കാറ്റ്, ഹൈഡ്രജൻ, ആണവ, ജലവൈദ്യുതി തുടങ്ങി സുസ്ഥിര ഊർജ പദ്ധതികളിൽ വൻതോതിൽ നിക്ഷേപം നടത്തും. വിവിധ രാഷ്ട്രങ്ങളുമായി സഹകരിച്ച് സംയുക്ത പദ്ധതികൾ നടപ്പാക്കുന്നതും പ്രധാനമാണ്.

‘സസ്റ്റൈനബ-ഇറ്റലി’ എന്ന പേരിൽ ഇറ്റലി സംഘടിപ്പിക്കുന്ന ആഗോള ഹരിത പരിവർത്തന പദ്ധതി കോപ് 28ലെ ശ്രദ്ധേയമായ സെക്ഷനാണ്. പുനരുപയോഗം, മാലിന്യ സംസ്കരണം, സുസ്ഥിര നിർമാണം, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായുള്ള സഹകരണം എന്നിവയാണ് ഇറ്റലി പ്രദർശിപ്പിക്കുക. ശുദ്ധമായ ഊർജ്ജമെന്ന നിലയിൽ ആണവോർജ്ജത്തിൻ്റെ വികസനം ത്വരിതപ്പെടുത്തേണ്ടതിനും ലോകരാജ്യങ്ങൾ പിന്തുണ അറിയിച്ചു. യുഎഇ, യുഎസ്, യുകെ, കാനഡ,ജപ്പാൻ തുടങ്ങി 21 രാജ്യങ്ങളാണ് പിന്തുണ പ്രഖ്യാപിച്ചത്. വിവിധ പദ്ധതികൾക്കും ഫണ്ടുകൾക്കുമായി ലോകരാജ്യങ്ങൾ പതിവില്ലാത്ത വിധം സഹകരണം വാഗ്ദാനം ചെയ്യുന്നതാണ് കോപ് -28നെ വ്യത്യസ്തമാക്കുന്നത്.

കോപ് ചരിത്രത്തിലാദ്യമായി ബഹിരാകാശ ഏജൻസി നേതാക്കളുടെ ഉച്ചകോടി സംഘടിപ്പിച്ചതും ശ്രദ്ധേയമാണ്. കാലാവസ്ഥാ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിന് നൂതനമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിലും ബഹിരാകാശ മേഖലയുടെ പങ്ക് അടിവരയിടുന്നതാണ് നീക്കം. ഡാറ്റാ പങ്കിടലും സാറ്റലൈറ്റ് നിരീക്ഷണവും ഉൾപ്പടെയുളള ബഹുരാഷ്ട്ര സഹകരണം പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും കാലാവസ്ഥാ സംരംഭങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഉപകരിക്കും.  ആരോഗ്യ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്ന സെഷനുകളും കോപ് -28ലെ കാലാനുസൃത മാറ്റമാണ്.

കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള അഡാപ്റ്റേഷൻ പദ്ധതികൾക്ക് പ്രതിവർഷം ഏകദേശം 390 ബില്യൺ ഡോളർ ആവശ്യമാണെന്നാണ് യുഎൻ പരിസ്ഥിതി പ്രോഗ്രാമിൻ്റെ (യുഎൻഇപി) വിലയിരുത്തൽ. കാർഷിക മേഖലയിൽ പ്രതിവർഷം 16 ബില്യൺ നിക്ഷേപിക്കുന്നത് ഏകദേശം 78 ദശലക്ഷം ആളുകളെ വിട്ടുമാറാത്ത പട്ടിണിയിൽ നിന്നും തടയുമെന്നും യുഎൻഇപി റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു. ആഴത്തിലുള്ള മലിനീകരണം കുറയ്ക്കുന്നതിനും കാലാവസ്ഥ അഭിലാഷം വർദ്ധിപ്പിക്കുന്നതിനുമുള്ള ആഗോള ശ്രമങ്ങൾ ഇരട്ടിയാക്കാനാണ് യുഎൻഇപിയുടേയും നീക്കം.

റിപ്പോർട്ടുകൾക്കും ഉച്ചകോടികൾക്കും അപ്പുറം നീക്കങ്ങൾ യാഥാർത്ഥ്യമായാൽ ലോകം പുതിയ കുതിപ്പിലേക്കാകും നീങ്ങുക. ഊർജ്ജോത്പാദനത്തിലാണ് വലിയ പ്രതീക്ഷകൾ. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം നേർത്തതാകുന്നതോടെ കണ്ടുപരിചരിച്ച പുകവണ്ടികൾ കാലതാമസമില്ലാതെ നിരത്തുകളിൽനിന്ന് അപ്രത്യക്ഷമായേക്കാം. സോളാർ എജർജിയും ആണവ ഇന്ധനവും പുതിയ വിപ്ളവങ്ങൾ ഒരുക്കും. സാധാരണക്കാരെ സംബന്ധിച്ച് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകും. ഊർജ്ജോത്പാദനത്തിൻ്റേയും വിതരണത്തിൻ്റേയും അടിസ്ഥാനത്തിൽ പുതിയ സമ്പദ് വ്യവസ്ഥകൾ രൂപീകൃതമാകും. ജിഡിപി കണക്കുകളിലും മാറ്റമുണ്ടാകും.

വരും തലമുറകൾക്കും നമ്മുടെ ഗ്രഹത്തിൻ്റെ ഭാവിക്കും ഏകീകൃത ആഗോള സമൂഹമെന്ന നിലയിലുളള ഇടപെടലുകളാണ് കോപ് 28 മുന്നോട്ടുവയ്ക്കുന്നത്. ഊർജ്ജ സംരക്ഷണം, പുനരുപയോഗ ഊർജം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം,ആരോഗ്യം, സുസ്ഥിരിത , വികസനം എന്നിവയിൽ പണവിനിയോഗത്തിനപ്പുറം പുതിയ ഭാവി നെയ്തെടുക്കേണ്ട ചുമതലാണ് ലോകരാഷ്ട്രങ്ങൾക്കുളളത്.

ജോജറ്റ് ജോൺ
ജോജറ്റ് ജോൺ
ജേർണലിസ്റ്റ് ഏഷ്യാ ലൈവ് ന്യൂസ് ഹെഡ്

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

10 പുതിയ സെക്ടറുകളിലേക്ക് സർവീസ് പ്രഖ്യാപിച്ച് ഇത്തിഹാദ്; 2025 മുതൽ പറക്കും

യാത്രക്കാർക്ക് ആശ്വാസമായി സർവീസ് വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവേയ്‌സ്. 10 പുതിയ സെക്ടറുകളിലേക്കാണ് എയർവേസ് സർവീസ് ആരംഭിക്കുന്നത്. അബുദാബിയെ പ്രധാന ഏഷ്യാ പസഫിക് നഗരങ്ങളുമായി ബന്ധിപ്പിച്ചാണ്...

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...