ചന്ദ്രയാന്‍ 3 വിക്ഷേപിച്ച് 124 ദിവസങ്ങൾക്ക് ശേഷം റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഐഎസ്ആർഒ

Date:

Share post:

ചന്ദ്രയാന്‍ 3 വിക്ഷേപിച്ച റോക്കറ്റിന്റെ ഭാഗം ഭൂമിയില്‍ പതിച്ചതായി ഐഎസ്ആർഒ. ജൂലായ് 14 ന് ചന്ദ്രയാൻ 3 പേടകത്തെ ഭ്രമണപഥത്തിലെത്തിച്ചതിന് ശേഷം വേർപെട്ട എൽവിഎം3 എം4 റോക്കറ്റിന്റെ ഭാഗം ഭൂമിയിൽ പതിച്ചതായാണ് ഐഎസ്ആർഒ ഉദ്യോ​ഗസ്ഥർ വെളിപ്പെടുത്തിയത്. വിക്ഷേപണം കഴിഞ്ഞ് 124 ദിവസങ്ങൾക്ക് ശേഷമാണ് റോക്കറ്റ് ഭാഗം ഭൂമിയിൽ പതിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് 2.42-നാണ് നിയന്ത്രണങ്ങളൊന്നുമില്ലാതെ റോക്കറ്റിന്റെ ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഇത് ഇന്ത്യക്ക് മുകളിലൂടെ കടന്നുപോയിട്ടില്ലെന്നും വടക്കൻ പസഫിക് കടലിൽ ഇത് പതിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും ഐഎസ്ആർഒ അധികൃതർ വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയും ഐഎഡിസിയും നിർദ്ദേശിച്ച ബഹിരാകാശ അവശിഷ്ട ലഘൂകരണ മാർ​ഗനിർദ്ദേശങ്ങൾ പാലിച്ച് അപ്രതീക്ഷിതമായ സ്ഫോടനങ്ങൾ ഉൾപ്പെടെയുള്ള അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി ചന്ദ്രയാൻ-3 വിന്യസിച്ചതിന് ശേഷം റോക്കറ്റിന്റെ അപ്പർ സ്റ്റേജിലെ പ്രൊപ്പല്ലന്റും ഊർജ്ജ സ്രോതസുകളും നീക്കം ചെയ്യുന്നതിനുള്ള പ്രക്രിയകൾ നടത്തിയതായും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഉദ്യോ​ഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യുഎഇ ദേശീയ ദിനം; സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 4 ദിവസത്തെ അവധി

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി ഉൾപ്പെടെ 4 ദിവസത്തെ അവധിയാണ് ജീവനക്കാർക്ക് ലഭിക്കുക. സ്വകാര്യ മേഖലയിലെ...

യുഎഇയിലേയ്ക്കുള്ള സന്ദർശക വിസ; ക്യൂ ആർ കോഡുള്ള രേഖകൾ നിർബന്ധം

യുഎഇയിലേയ്ക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത...

ഇന്ത്യയെ 150ന് എറിഞ്ഞിട്ടു; ഓസീസിനെതിരേ തിരിച്ചടിച്ച് ഇന്ത്യ

ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം...

ജനവിധി കാത്ത് കേരളം; ഉപതെരഞ്ഞെടുപ്പ് ഫലം നാളെ, പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം നാളെ. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. നാളെ രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക....