നടൻ ചിയാൻ വിക്രമിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെട്ടെന്നുള്ള ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെയാണ് വിക്രമിനെ ചെന്നൈയിലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നു. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ അപകടനില തരണം ചെയ്തെന്നുമാണ് റിപ്പോർട്ടുകൾ.
കടുത്ത പനിയെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഹൃദയാഘാതമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
മണിരത്നത്തിന്റെ മാഗ്നം ഓപസ് പൊന്നിയിൻ സെൽവൻ, കോബ്ര, സംവിധായകൻ പാ രഞ്ജിത്തിന്റെ ചിത്രം തുടങ്ങി നിരവധി സിനിമകൾ വിക്രമിന്റെതായി പുറത്തിറങ്ങാനുണ്ട്. മകനും നടനുമായ ധ്രുവ് വിക്രം നായകനായി അഭിനയിച്ച കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത മഹാനാണ് അടുത്തിടെ പുറത്തുവന്ന ചിത്രം.